SWISS-TOWER 24/07/2023

Arrested | 'ഇരുചക്രവാഹനത്തില്‍ വ്യായാമശാലയിലേക്ക് പോയ യുവതിയെ തടഞ്ഞുനിര്‍ത്തി കടന്നുപിടിച്ചു'; യുവാവ് അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അരൂര്‍: (www.kvartha.com) ഇരുചക്രവാഹനത്തില്‍ വ്യായാമശാലയിലേക്ക് പോയ യുവതിയെ തടഞ്ഞുനിര്‍ത്തുകയും കടന്നുപിടിക്കുകയും ചെയ്തുവെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. റബിന്‍ ഫെര്‍ണാന്‍ഡസിനെയാണ് (26) അരൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത്. 

പൊലീസ് പറയുന്നത്: പുലര്‍ചെ 5.30 മണിയോടെ വ്യായാമശാലയില്‍ പരിശീലനത്തിന് പോയ യുവതിയെ പ്രതി മറ്റൊരു ഇരുചക്രവാഹനത്തില്‍ പിന്‍തുടര്‍ന്നു. തുടര്‍ന്ന് എരമല്ലൂര്‍ കൊച്ചുവെളിക്കവലക്ക് സമീപത്തെ കാഞ്ഞിരത്തിങ്കല്‍ ക്ഷേത്രത്തിന് സമീപം വെച്ച് കടന്നുപിടിക്കുകയായിരുന്നു. പൊടുന്നനെ കടന്നുകളഞ്ഞെങ്കിലും ഇയാള്‍ സഞ്ചരിച്ച വാഹനത്തിന്റെ നമ്പര്‍ സഹിതം യുവതി അരൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 
Aster mims 04/11/2022

Arrested | 'ഇരുചക്രവാഹനത്തില്‍ വ്യായാമശാലയിലേക്ക് പോയ യുവതിയെ തടഞ്ഞുനിര്‍ത്തി കടന്നുപിടിച്ചു'; യുവാവ് അറസ്റ്റില്‍

സംഭവശേഷം ഭാര്യയുമായി വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയ ഇയാളെ പിന്നീട് പൊലീസ് പിടികൂടി. സിഐ പി എസ് സുബ്രഹ്‌മണ്യന്റെ നേതൃത്വത്തില്‍ എസ് ഐ അനില്‍കുമാര്‍, സി പി ഒമാരായ വിജേഷ്, ബിജോയ്, നിധീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Keywords:  News, Kerala, Arrested, Complaint, Crime, Complaint that man tried to attack young woman.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia