'മകനെ കടിച്ച' തെരുവ് നായയുടെ കാലുകള്‍ വെട്ടിമാറ്റിയതായി പരാതി; യുവാവിനെതിരെ കേസ്
Dec 3, 2021, 13:41 IST
ഭോപാല്‍: (www.kvartha.com 03.12.2021) മധ്യപ്രദേശ് ഗ്വാളിയോറില്‍ തെരുവ് നായയുടെ കാലുകള്‍ വെട്ടിമാറ്റിയെന്ന പരാതിയില്‍ യുവാവിനെതിരെ കേസ്. സാഗര്‍ വിശ്വാസ് എന്നയാള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഒരു മാസം മുമ്പ് സിമറിയാതല്‍ ഗ്രാമത്തിലാണ് സംഭവം. നായയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
തുടര്‍ന്ന് ഒരു മൃഗസംരക്ഷണ പ്രവര്‍ത്തകന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്നും ദേഹത് പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് ആനന്ദ് കുമാര്‍ പറഞ്ഞു. പീപിള്‍ ഫോര്‍ എതികല്‍ ട്രീറ്റ്മെന്റ് ഓഫ് അനിമല്‍സിന്റെ (പെറ്റ) പ്രവര്‍ത്തകന്‍ ഗ്വാളിയോര്‍ പൊലീസിനോട് വിഷയത്തില്‍ നടപടി ആവശ്യപ്പെട്ടു.
പരാതിയെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ എഫ്ഐആര്‍ രെജിസ്റ്റെര്‍ ചെയ്തതായി പൊലീസ് സൂപ്രണ്ട് അമിത് സംഘി പിടിഐയോട് പറഞ്ഞു. തന്റെ മകനെ ആക്രമിക്കുകയും കുട്ടിയുടെ താടിയെല്ല് കടിച്ചുകീറുകയും ചെയ്തതില്‍ പ്രകോപിതനായ പ്രതി സാഗര്‍ വിശ്വാസ് നായയെ അടിക്കുകയായിരുന്നുവെന്ന് ഗ്രാമവാസികള്‍ പറയുന്നു.
Keywords: News, National, Complaint, Dog, Attack, Police, Case, Crime, Complaint that man attack dog, case, Complaint that man attack dog, case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.