Arrested | തനിച്ച് താമസിക്കുന്ന വയോധികയുടെ വീടിന് തീവെച്ചതായി പരാതി; അയൽവാസി അറസ്റ്റിൽ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂർ: (www.kvartha.com) നഗരത്തിലെ പാറക്കണ്ടിയിൽ തനിച്ച് താമസിക്കുന്ന വയോധികയുടെ വീടിന് തീവച്ചെന്ന കേസിലെ പ്രതി അറസ്റ്റിൽ. സിസിടിവി ക്യാമറാ ദൃശ്യത്തെ തുടർന്നാണ് അയൽവാസി കുടുങ്ങിയത്. സതീഷ് എന്ന ഉണ്ണിയെയാണ് (63) ടൗൺ സിഐ ബിനു മോഹനനും സംഘവും അറസ്റ്റ് ചെയ്തത്.

Aster mims 04/11/2022

'കഴിഞ്ഞ ഞായറാഴ്ച അർധരാത്രി പാറക്കണ്ടിയിലെ ശ്യാമള (75) യുടെ വീടിന് പുറത്തുള്ള മാലിന്യത്തിന് പ്രതി മണ്ണെണ്ണ ഒഴിച്ച് തീയിടുകയായിരുന്നു. ഞായറാഴ്ച പുലർചെയും പ്രതി മാലിന്യത്തിന് തീയിട്ടെങ്കിലും ഭാഗികമായി മാത്രമേ കത്തിയിരുന്നുള്ളൂ. തുടർന്നാണ് വീണ്ടും തീവച്ചതെന്നും ഇയാൾ സമ്മതിച്ചിട്ടുണ്ട്. അയൽവാസിയായ സതീഷ് അവിടെ വേസ്റ്റ് നിക്ഷേപിക്കാറുണ്ടായിരുന്നു. അതിന്റെ തർക്കത്തിൽ ഉണ്ടായ വ്യക്തി വിരോധമാണ് സംഭവത്തിന് കാരണം', പൊലീസ് പറഞ്ഞു.

Arrested | തനിച്ച് താമസിക്കുന്ന വയോധികയുടെ വീടിന് തീവെച്ചതായി പരാതി; അയൽവാസി അറസ്റ്റിൽ

പാറക്കണ്ടിയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് അയൽവാസിയെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്. എസ്ഐ നസീബ്, അരുൺ, എഎസ്ഐമാരായ രഞ്ജിത്, അജയൻ, സീനിയർ സിപിഒ നാസർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Keywords: Kannur, News, Kerala, Arrest, Arrested, Case, Crime, Police, Complaint that house set on fire; neighbor arrested.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia