സോഷ്യല്‍ മീഡിയയിലൂടെ 10 വയസുകാരിക്ക് അശ്ലീല ചിത്രങ്ങള്‍ അയക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി; 2 പേര്‍ പിടിയില്‍
Aug 29, 2021, 10:45 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 29.08.2021) സോഷ്യല്‍ മീഡിയയിലൂടെ 10 വയസുകാരിക്ക് അശ്ലീല ചിത്രങ്ങളും വീഡിയോകളും അയക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ രണ്ടുപേര്‍ പിടിയില്‍. ഭിവന്ദി സ്വദേശികളായ ബജന്‍ലാല്‍ ജനിയാനി (29), അജയ് തുക്കാറാം മാത്രെ (30) എന്നിവരാണ് പിടിയിലായത്.
സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ നിന്നും പ്രതികള്‍ പിടിയിലായത്. ഓണ്‍ലൈന്‍ ക്ലാസിന് വേണ്ടിയാണ് മാതാപിതാക്കള്‍ പെണ്‍കുട്ടിക്ക് മൊബൈല്‍ നല്‍കിയത്.
സ്‌നാപ്ചാറ്റ് വഴി അപരിചിതരില്‍നിന്ന് പെണ്‍കുട്ടിക്ക് അശ്ലീല ചിത്രങ്ങള്‍ ലഭിച്ചു. ഇത്തരത്തില്‍ ചിത്രങ്ങളും വീഡിയോകളും സംഘം പെണ്‍കുട്ടിയോട് ആവശ്യപ്പെടുകയും ഇല്ലെങ്കില്‍ മാതാപിതാക്കളെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ പെണ്‍കുട്ടി ഇക്കാര്യം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.
Keywords: Mumbai, News, National, Crime, Police, Complaint, Arrest, Arrested, Complaint that harassment against a 10-year-old girl through social media; 2 arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

