കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കാറിലെത്തിയ സംഘം ആക്രമിച്ചതായി പരാതി; 2 പേര്‍ക്കെതിരെ കേസ്
Oct 7, 2021, 15:31 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പുന്നയൂര്‍ക്കുളം: (www.kvartha.com 07.10.2021) കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കാറിലെത്തിയ സംഘം ആക്രമിച്ചുവെന്ന പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ കേസ്. വെട്ടിപ്പുഴ സ്വദേശികളായ ശാബില്‍, ശഫീഖ് അലി എന്നിവര്‍ക്കെതിരെയാമ് വടക്കേകാട് പൊലീസ് കേസെടുത്തത്. ആക്രമണത്തില്‍ ഇടതു കാലിന് പരിക്കേറ്റ വെട്ടിപ്പുഴ കുന്നമ്പത്ത് റിയാസ് (30) തൃശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.
ആല്‍ത്തറ നാലപ്പാട്ട് റോഡില്‍ ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. സുഹൃത്തിനൊപ്പം ബൈകില്‍ വരുന്നതിനിടെ പിറകില്‍ എത്തിയ കാര്‍ ബൈക് ഇടിച്ചു വീഴ്ത്തി ആക്രമിക്കുകയായിരുന്നുവെന്ന് റിയാസ് പറഞ്ഞു. ഇവരുടെ പിതാവും റിയാസും തമ്മില്‍ നേരത്തേ വഴക്കും തര്‍ക്കവുമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ചയാണ് ഇപ്പോഴത്തെ ആക്രമണമെന്നും റിയാസ് പറഞ്ഞു.
Keywords: News, Kerala, Crime, Attack, Car, Congress, Case, Complaint that Congress activist assaulted by gang in car; Case against 2 persons
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

