Attacked | കലോത്സവ പരിശീലനത്തിന് വന്ന വിദ്യാര്‍ഥികളെ നാട്ടുകാര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; 2 പേര്‍ പിടിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അടൂര്‍: (www.kvartha.com) കലോത്സവ പരിശീലനത്തിന് വന്ന വിദ്യാര്‍ഥികളെ നാട്ടുകാര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കടമ്പനാട് കെആര്‍കെപിഎം എച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ അഹ്‌സര്‍, അഫ്‌സല്‍, യാസിര്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റതെന്ന് പൊലീസ് പറഞ്ഞു.

Aster mims 04/11/2022

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: കൊട്ടാരക്കര ഉപജില്ല സ്‌കൂള്‍ കലോത്സവം ഈ സ്‌കൂളിലാണ് നടക്കുന്നത്. ഇതിന്റെ പരിശീലനത്തിന് വന്ന കുട്ടികളെയാണ് നാട്ടുകാര്‍ മര്‍ദിച്ചത്. സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ നേരത്തെ സംഘര്‍ഷമുണ്ടായിരുന്നു. വെള്ളം കുടിക്കാനായി സ്‌കൂളിന് പുറത്തേക്കിറങ്ങിയ വിദ്യാര്‍ഥികള്‍ക്കിടയില്‍ തര്‍ക്കമുണ്ടാവുകയും കൈയാങ്കളിലെത്തുകയും ചെയുകയായിരുന്നു.

Attacked | കലോത്സവ പരിശീലനത്തിന് വന്ന വിദ്യാര്‍ഥികളെ നാട്ടുകാര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; 2 പേര്‍ പിടിയില്‍

ഇതിനിടെ നാട്ടുകാര്‍ ഇടപെട്ട് വിദ്യാര്‍ഥികളെ സംഘം ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി. അഞ്ചിലധികം പേര്‍ ചേര്‍ന്നാണ് മര്‍ദിച്ചത്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ വിദ്യാര്‍ഥികള്‍ ഏനാത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകായിരുന്നു.

Keywords: Local-News, News, Kerala, Complaint, Students, attack, Crime, hospital, Treatment, Complaint that attack against students; Two arrested.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia