Police Booked | കയ്യക്ഷരം മോശമെന്ന് ആരോപിച്ച് 6 വയസുകാരനെ മര്‍ദിച്ചതായി പരാതി; അധ്യാപികയ്‌ക്കെതിരെ കേസ്
Dec 6, 2022, 12:41 IST
പൂനെ: (www.kvartha.com) കയ്യക്ഷരം മോശമാണെന്ന് ആരോപിച്ച് ആറ് വയസുകാരനായ വിദ്യാര്‍ഥിയെ മര്‍ദിച്ചുവെന്ന പരാതിയില്‍ അധ്യാപികയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. ഐപിസി 506 വകുപ്പ് പ്രകാരമാണ് അധ്യാപികയ്‌ക്കെതിരെ കേസെടുത്തതെന്ന് വാന്‍വാടി പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: കുട്ടിയുടെ നോട് ബുക് പരിശോധിച്ച അധ്യാപിക കയ്യക്ഷരം മോശമാണെന്ന് പറഞ്ഞ് വിദ്യാര്‍ഥിയെ വടികൊണ്ട് തല്ലുകയായിരുന്നു. ഇക്കാര്യം വീട്ടില്‍ അറിയിക്കരുതെന്ന് അധ്യാപിക കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നും രക്ഷാതാവ് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.
കുട്ടിയുടെ കയ്യില്‍ മര്‍ദനമേറ്റ പാടുകള്‍ കണ്ട് വിവരം അന്വേഷിച്ചപ്പോഴാണ് അധ്യാപിക അടിച്ച വിവരം വീട്ടിലറിയുന്നത്. സംഭവത്തില്‍ വിശദമായ പൊലീസ് അന്വേഷണം നടത്തും. സ്‌കൂളധികൃതരെയും മറ്റ് വിദ്യാര്‍ഥികളെയും ചോദ്യം ചെയ്ത ശേഷം അധ്യാപികയ്‌ക്കെതിരെ പൊലീസ് തുടര്‍ നടപടിയെടുക്കും.
Keywords: Pune, News, National, Case, Complaint, Police, Crime, attack, Child, Student, Teacher, Complaint that 6-Year-Old Pune Student Thrashed For Bad Handwriting, Teacher Charged.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.