Arrested | 14കാരനെ പീഡനത്തിനിരയാക്കിയതായി പരാതി; 58കാരനായ ഹോസ്റ്റല്‍ വാര്ഡന് അറസ്റ്റില്‍
May 13, 2023, 13:57 IST
ADVERTISEMENT
ഇടുക്കി: (www.kvartha.com) 14കാരനെ പീഡനത്തിനിരയാക്കിയ ഹോസ്റ്റല്‍ വാര്‍ഡനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജന് (58) ആണ് അറസ്റ്റിലായത്. കുട്ടി അമ്മയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
പൊലീസ് പറയുന്നത്: കഴിഞ്ഞ സെപ്റ്റംബറില്‍ പ്രതി 14 വയസുകാരനെ ഹോസ്റ്റല്‍ പരിസരം ശുചീകരിക്കുന്നതിന് വിളിച്ചുവരുത്തി. ശുചീകരണത്തിന് വന്ന മറ്റ് ആളുകള്‍ പോയതിനുശേഷം ഹോസ്റ്റലിന് സമീപത്തെ പൊന്തക്കാട്ടില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
എന്നാല്‍ കുട്ടി മാനസിക ബുദ്ധിമുട്ട് മൂലം വിവരം പുറത്ത് പറഞ്ഞില്ല. കഴിഞ്ഞ ദിവസം പള്ളികളില്‍ സംഘടിപ്പിച്ച വെകേഷന് ബൈബിള്‍ സ്കൂളില്‍ ക്ലാസുകള്‍ നയിച്ച അധ്യാപകര്‍ ഇത്തരം അക്രമങ്ങള്‍ ഉണ്ടായാല്‍ മാതാപിതാക്കളെ അറിയിക്കണമെന്ന് പറഞ്ഞു. ഇതോടെയാണ് കുട്ടി അമ്മയോട് വിവരം അറിയിച്ചത്. തുടര്‍ന്ന് മാതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ തൊടുപുഴ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: Idukki, Kerala, Complaint, Hostel warden, Arrested, Arrest, Molestation, Crime, Complaint that 14-year-old molested by hostel warden; Arrested.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

