സ്‌കൂടെറിലെത്തിയയാള്‍ 8 വയസുകാരന്റെ മാല പൊട്ടിച്ചു കടന്നതായി പരാതി

 


ADVERTISEMENT

അമ്പലപ്പുഴ: (www.kvartha.com 05.03.2021) സ്‌കൂടെറിലെത്തിയയാള്‍ എട്ടു വയസുകാരന്റെ മാല പൊട്ടിച്ചു കടന്നതായി പരാതി. ആലപ്പുഴ ചിറയില്‍ വിനോദിന്റെ മകന്‍ ആര്‍വിയുടെ ഒരുപവന്‍ മാല നഷ്ടപ്പെട്ടതായി അമ്പലപ്പുഴ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.  

ആമേടയിലെ അമ്മയുടെ വീട്ടില്‍ എത്തിയ ആര്‍വി സുഹൃത്തായ അഞ്ചു വയസുകാരനൊപ്പം സമീപത്തെ എന്‍ എസ് എസ് കരയോഗത്തിനടുത്തുള്ള റോഡിലൂടെ നടന്നുപോകുമ്പോള്‍ നീല സ്‌കൂടെറിലെത്തിയ ഒരാള്‍ മാല പൊട്ടിച്ച് ആമേട എല്‍ പി സ്‌കൂളിന് സമീപത്തെ റോഡിലൂടെ കടക്കുകയായിരുന്നു. മോഷ്ടാവ് വെള്ളമുണ്ടും ചുവപ്പു ഷര്‍ട്ടുമാണ് ധരിച്ചിരുന്നതെന്നും ഇവര്‍ പരാതിയില്‍ വ്യക്തമാക്കി. സമീപത്തെ നിരീക്ഷണ കാമറകള്‍ പരിശോധിച്ച് പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
Aster_MIMS

സ്‌കൂടെറിലെത്തിയയാള്‍ 8 വയസുകാരന്റെ മാല പൊട്ടിച്ചു കടന്നതായി പരാതി

Keywords:  Ambalapuzha, News, Kerala, Complaint, House, Police, Robbery, Crime, Complained that a man stolen the gold chain of an 8-year-old boy
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia