Attacked | 'ട്രെയിനിൽ സ്ത്രീകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത യാത്രക്കാരനെ കുത്തിപ്പരുക്കേൽപിച്ചു'; വീഡിയോ പുറത്ത്

 
Commuter Attacked for Intervening in Train Harassment
Commuter Attacked for Intervening in Train Harassment

Photo, Video - Arranged

മുന്‍പ് തീവെപ്പ് നടന്ന എക്സിക്യൂട്ടീവ് എക്‌സ്പ്രസിൽ ഇപ്പോഴും യാത്രക്കാരുടെ സുരക്ഷയ്ക്ക് പൊലീസുകാരെ നിയോഗിച്ചിട്ടില്ലെന്ന് ആരോപണം 

കണ്ണൂർ: (KVARTHA) ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ യാത്രക്കാരന് കുത്തേറ്റ സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നു. സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ആളെയാണ് സഹയാത്രികന്‍ സ്‌ക്രൂ ഡൈവര്‍ ഉപയോഗിച്ച് നെറ്റിയിൽ കുത്തി പരിക്കേല്‍പ്പിച്ചതെന്നാണ് വിവരം. വെള്ളിയാഴ്ച രാത്രി 11.30 ഓടെ പയ്യോളിക്കും വടകരക്കുമിടയിലാണ് സംഭവം. 

ട്രെയിന്‍ വടകരയില്‍ എത്തിയപ്പോള്‍ ആര്‍പിഎഫ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ മദ്യലഹരിലായിരുന്നുവെന്നാണ് കൂടെ സഞ്ചരിച്ച യാത്രക്കാര്‍ പറയുന്നത്. കോച്ചിനുള്ളില്‍ ശല്യം ചെയ്തപ്പോള്‍ മാറിനില്‍ക്കാന്‍ പല തവണ ഇയാളോട് സ്ത്രീകള്‍ ആവശ്യപ്പെട്ടു. അനുസരിക്കാതെ വന്നപ്പോഴാണ് യാത്രക്കാരന്‍ ഇടപെട്ടത്. 

തുടര്‍ന്ന് സ്‌ക്രൂ ഡൈവര്‍ ഉപയോഗിച്ച് ഇയാള്‍ യാത്രക്കാരനെ ആക്രമിക്കുകയായിരുന്നു. എന്നാല്‍ മുറിവ് സാരമില്ലാത്തതിനാല്‍ കുത്തേറ്റ യാത്രക്കാരന്‍ കണ്ണൂരിലേക്ക് യാത്ര തുടര്‍ന്നു. മുന്‍പ് തീവെപ്പ് നടന്ന എക്സിക്യൂട്ടീവ് എക്‌സ്പ്രസിൽ ഇപ്പോഴും യാത്രക്കാരുടെ സുരക്ഷയ്ക്ക് പൊലീസുകാരെ നിയോഗിച്ചിട്ടില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia