Police Booked | 'സ്വകാര്യ വീഡിയോകള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അധ്യാപികയെ പലതവണ പീഡിപ്പിച്ചു'; കോയമ്പത്തൂരില്‍ മലയാളിക്കെതിരെ കേസെടുത്തു

 


കോയമ്പത്തൂര്‍: (www.kvartha.com) സ്വകാര്യ വീഡിയോകള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കോളജ് അധ്യാപികയെ പലതവണ പീഡിപ്പിച്ചെന്ന പരാതിയില്‍ മലയാളിക്കെതിരെ കേസെടുത്ത് പേരൂര്‍ പൊലീസ്. മഹാരാഷ്ട്രയിലെ ഡോംബിവ്ലിയില്‍ താമസിക്കുന്ന 43കാരിയുടെ പരാതിയിലാണ് പാലക്കാട് ജില്ലയിലെ ആര്‍ ഗോപകുമാറിനെതിരെ കേസെടുത്തത്.

പൊലീസ് പറയുന്നത്: 2015ല്‍ തൃശൂരില്‍ താമസിച്ചുകൊണ്ടിരിക്കെ ഗോപകുമാര്‍ അകൗണ്ടന്റായി ജോലി ചെയ്തിരുന്ന ബാങ്കില്‍ പരാതിക്കാരി അകൗണ്ട് തുടങ്ങുകയും ഇവരുടെ നമ്പര്‍ ശേഖരിച്ച ഗോപകുമാര്‍ പരാതിക്കാരിയെ ബന്ധപ്പെട്ട് സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. ഇതിനിടെ പരാതിക്കാരി മുംബൈയിലേക്ക് വീടുമാറിയെങ്കിലും ഇരുവരും ഫോണിലൂടെ സൗഹൃദം തുടര്‍ന്നു.

Police Booked | 'സ്വകാര്യ വീഡിയോകള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അധ്യാപികയെ പലതവണ പീഡിപ്പിച്ചു'; കോയമ്പത്തൂരില്‍ മലയാളിക്കെതിരെ കേസെടുത്തു

ഭാരതിയാര്‍ സര്‍വകലാശാലയില്‍നിന്ന് 2020ല്‍ പിഎച്ഡി നേടുന്നതിനായി ഗോപകുമാര്‍, പരാതിക്കാരിയുടെ സഹായം തേടിയിരുന്നു. പരാതിക്കാരിയും ഇതേ സര്‍വകലാശാലയില്‍ നിന്നാണ് പിഎച്ച്ഡി നേടിയത്. 2021 ജനുവരി 27ന് ഇരുവരും സര്‍വകലാശാല സന്ദര്‍ശിച്ചു. തുടര്‍ന്ന് ഇവര്‍ കാളപ്പട്ടിയിലെ ഒരു ഹോടെലില്‍ മുറിയെടുക്കുകയും ഇവിടെ വച്ച് ഗോപകുമാര്‍ തന്നെ പീഡിപ്പിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി അതുപയോഗിച്ച് ഭീഷണിപ്പെടുത്തി 2022 ഡിസംബര്‍ വരെ പലതവണ തന്നെ പീഡനത്തിനിരയാക്കി എന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.

Keywords: News, National, Crime, Arrested, Police, Crime, Molestation, Case, Teacher, Coimbatore: Molestation against college teacher; Police booked.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia