Bravery | ഓട്ടോറിക്ഷയിൽ കയറിയ കൊലക്കേസ് പ്രതിയെ തന്ത്രപൂർവം അകത്താക്കി; കയ്യടി നേടി ഡ്രൈവർ 

 
Auto driver Manoj handed over murder suspect to Kannur police at Valapattanam police station.
Watermark

Photo: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● മൊറാഴയിൽ സഹപ്രവർത്തകനെ കൊലപ്പെടുത്തിയ പ്രതിയാണ് ഓട്ടോറിക്ഷയിൽ കയറിയത്.
● ഓട്ടോറിക്ഷ ഡ്രൈവർ കെ.വി മനോജ്കുമാറാണ് പ്രതിയെ തന്ത്രപൂർവ്വം പൊലീസിൽ ഏൽപ്പിച്ചത്.
● പ്രതിയെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിക്കാനാണ് ഓട്ടോറിക്ഷയിൽ കയറിയത്.
● കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവി മനോജിനെ അഭിനന്ദിച്ചു.

കണ്ണൂർ: (KVARTHA) ഓട്ടോറിക്ഷയിൽ കയറിയത് കൊലക്കേസ് പ്രതിയാണെന്ന് തിരിച്ചറിഞ്ഞു, ഓട്ടോറിക്ഷ ഡ്രൈവർ പ്രതിയെ അകത്താക്കിയത് മണിക്കൂറുകൾക്കുള്ളിൽ. തൻ്റെ ഓട്ടോറിക്ഷയുടെ പിന്നിൽ രാത്രിയിൽ ഇരുന്ന് യാത്രചെയ്യുന്നത് അരുംകൊല നടത്തിയ ഇതര സംസ്ഥാനക്കാരനാണെന്ന് തിരിച്ചറിഞ്ഞ ഓട്ടോറിക്ഷ ഡ്രൈവർ പ്രതിയെ അകത്താക്കിയത് ഞൊടിയിടക്കുള്ളിലായിരുന്നു.

Aster mims 04/11/2022

മൊറാഴയിൽ സഹപ്രവര്‍ത്തകനെ ക്രൂരമായി വെട്ടിക്കൊന്ന പ്രതിയാണെന്ന് വ്യക്തമായെങ്കിലും മന:സാന്നിധ്യം വെടിയാതെ തന്ത്രപൂര്‍വം പ്രതിയെ വളപട്ടണം പൊലീസ് സ്‌റ്റേഷനിലെത്തിച്ചാണ് മനോജ് നാടിന് അഭിമാനമായത്. ഞായറാഴ്ച രാത്രി 8.20 ന് മൊറാഴ കൂളിച്ചാലില്‍ ഇതരതൊഴിലാളിയായ ഇസ്മാഈല്‍ എന്ന ദാലിംഖാനെ വെട്ടിക്കൊന്ന പ്രതി ഗുഡ്ഡു രക്ഷപ്പെടാന്‍ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലേക്ക് പോകാന്‍ വിളിച്ച ഓട്ടോറിക്ഷ മൊട്ടമ്മല്‍ ചെമ്മരവയലിലെ വി.വി ഹൗസില്‍ കെ.വി മനോജ്കുമാറിന്റെ (52) തായിരുന്നു. 

കൊലപതാകവിവരം ഈ സമയത്ത് മനോജ് അറിഞ്ഞിരുന്നില്ല. വളപട്ടണത്ത എത്തിയപ്പോഴാണ് കൊലപാതകം നടന്ന വിവരം സുഹൃത്ത് ഫോണില്‍ അറിയിക്കുന്നതും പ്രതി തന്റെ വണ്ടിയിലെ യാത്രക്കാരനാണെന്ന് മനോജിന് മനസിലായതും. ആദ്യം നടുക്കമുണ്ടായെങ്കിലും കളരി വാതുക്കല്‍വഴി ഓട്ടോറിക്ഷ നേരെ വളപട്ടണം പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. 

വിവരം അറിഞ്ഞ വളപട്ടണം പൊലീസ് പ്രതിയെ ഉടന്‍ കസ്റ്റഡിയിലെടുത്തു. മനോജിന്റെ ഇടപെടല്‍ കാരണമാണ് കൊലപാതക കേസിലെ പ്രതിയെ പെട്ടെന്ന് അറസ്റ്റ ചെയ്യാന്‍ പൊലീസിന് സാധിച്ചത്. പ്രതിയെ പിടികൂടാൻ സഹായിച്ചതിന് കണ്ണൂർ റൂറല്‍ ജില്ലാ പൊലീസ് മേധാവി മനോജിനെ അഭിനന്ദിച്ചു.

ഈ വാർത്ത ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

An auto-rickshaw driver cleverly apprehended a murder suspect who boarded his vehicle, taking him directly to the police station. The suspect, involved in a murder case in Morazha, was caught due to the driver's quick thinking and composure.

#MurderCase, #AutoDriver, #Kannur, #Police, #Arrest, #Hero

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia