സ്‌കോളര്‍ഷിപ് ലഭിക്കുന്നതിന് കൈക്കൂലി; പട്ടിക ജാതി വികസന ഓഫീസിലെ സീനിയര്‍ ക്ലെര്‍ക് വിജിലന്‍സ് പിടിയില്‍

 


ഇടുക്കി: (www.kvartha.com 28.12.2021) സ്‌കോളര്‍ഷിപ് ലഭിക്കുന്നതിനുള്ള പേയ്‌പെര്‍ വര്‍കുകള്‍ ചെയ്യുന്നതിന്റെ പേരില്‍ മൂന്നാര്‍ സ്വദേശിയില്‍ നിന്നും കൈക്കൂലി വാങ്ങിയ ജില്ലാ പട്ടിക ജാതി വികസന ഓഫീസിലെ സീനിയര്‍ ക്ലെര്‍കിനെ വിജിലന്‍സ് പിടികൂടി. തൊടുപുഴ, ഇടവെട്ടി വലിയജാരം പനക്കല്‍ വീട്ടില്‍ റശീദ് കെ പനക്കലിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. 

മൂന്നാര്‍ സ്വദേശിയുടെ മകള്‍ക്കാണ് പട്ടിക ജാതി വികസന വകുപ്പില്‍ നിന്ന് സ്‌കോളര്‍ഷിപ് ലഭിക്കണമെങ്കില്‍ പേയ്‌പെര്‍ വര്‍കുകള്‍ ചെയ്യുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് 60,000രൂപ കൈക്കൂലി നല്‍കണമെന്ന് സീനിയര്‍ ക്ലെര്‍കായ റശീദ് ആവശ്യപ്പെട്ടത്. ആദ്യം 40,000രൂപ അഡ്വാന്‍സായി വേണമെന്ന് പറഞ്ഞിരുന്നു എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം പണമില്ലാ എന്ന് പറഞ്ഞപ്പോള്‍ അഡ്വാന്‍സ് തുകയായി 25,000 രൂപ ആവശ്യപ്പെട്ടു. 

സ്‌കോളര്‍ഷിപ് ലഭിക്കുന്നതിന് കൈക്കൂലി; പട്ടിക ജാതി വികസന ഓഫീസിലെ സീനിയര്‍ ക്ലെര്‍ക് വിജിലന്‍സ് പിടിയില്‍

ഇതോടെ മൂന്നാര്‍ സ്വദേശി പരാതിയുമായി വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. 2019ലും 2020ലും സ്‌കോളര്‍ഷിപ് ലഭിച്ചപ്പോഴും അതിന് റശീദ് ആവശ്യപ്പെട്ടതനുസരിച്ച് കൈക്കൂലി നല്‍കിയിരുന്നു. മൂന്നാം തവണയും ആവശ്യപ്പെട്ടപ്പോഴാണ് പരാതി നല്‍കാന്‍ തീരുമാനിച്ചത്. തൊടുപുഴയില്‍ വച്ച് കാണാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി, ശേഷം പണം കൈമാറുന്നതിനിടയില്‍ വിജിലന്‍സ് ഉദ്യോഗസ്ഥരെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Keywords:  Idukki, News, Kerala, Arrest, Arrested, Crime, Clark arrested for accepting bribe to get SC Development Scholarship
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia