Confession | 'മദ്യ ലഹരിയിൽ മയങ്ങിയപ്പോൾ കൺട്രോൾ പോയി'; നാട്ടികയിൽ കൂട്ടക്കുരുതി നടത്തിയ ക്ലീനറുടെ മൊഴി പുറത്ത്

 
Cleaner Alex admits to causing accident due to alcohol in Nattika.
Cleaner Alex admits to causing accident due to alcohol in Nattika.

Photo Credit: PRD thrissur

● നിലവിളി ശബ്ദം കേട്ടതോടെ രക്ഷപെടാൻ നോക്കിയെന്നും അലക്സ് കുറ്റസമ്മതം നടത്തി.
● അപകട സമയത്ത് അലക്സാണ് വാഹനം ഓടിച്ചിരുന്നത്. 
● പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ രണ്ടു ദിവസത്തിനകം കോടതിയിൽ അപേക്ഷ നൽകുമെന്നും പൊലീസ് അറിയിച്ചു. 

കണ്ണൂർ: (KVARTHA) നാട്ടികയില്‍ അഞ്ച് പേരുടെ ജീവനെടുത്ത വാഹനാപകടത്തിൽ വാഹനം ഓടിച്ചിരുന്ന ക്ലീനറുടെ കുറ്റസമ്മതം. മദ്യലഹരിയിൽ മയങ്ങിപ്പോയതാണെന്ന് ക്ലീനർ അലക്സ് സമ്മതിച്ചു. ഇരുപത് സെക്കന്റ് കണ്ണടച്ചു പോയി. വണ്ടി എന്തിലോ തട്ടുന്നെന്ന് തോന്നിയപ്പോൾ വെട്ടിച്ചു എന്നുമാണ് അലക്സിന്റെ മൊഴി. നിലവിളി ശബ്ദം കേട്ടതോടെ രക്ഷപെടാൻ നോക്കിയെന്നും അലക്സ് കുറ്റസമ്മതം നടത്തി.

Cleaner Alex admits to causing accident due to alcohol in Nattika.

അപകട സമയത്ത് അലക്സാണ് വാഹനം ഓടിച്ചിരുന്നത്. ആലക്കോട് സ്വദേശിയാണ് അറസ്റ്റിലായ അലക്സ്. സംഭവത്തില്‍ ഡ്രൈവറെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ രണ്ടു ദിവസത്തിനകം കോടതിയിൽ അപേക്ഷ നൽകുമെന്നും പൊലീസ് അറിയിച്ചു. ഈ മാസം 26 ന് ആണ് അപകടമുണ്ടായത്.

Cleaner Alex admits to causing accident due to alcohol in Nattika.

പുലര്‍ച്ചെ നാലു മണിയോടെ നാട്ടികയില്‍ ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് തടി ലോറി പാഞ്ഞുകയറിയുകയായിരുന്നു. സംഭവത്തില്‍ അഞ്ച് പേര്‍ തല്‍ക്ഷണം മരിച്ചിരുന്നു. മരിച്ചവരില്‍ രണ്ട് കുട്ടികളുമുണ്ടായിരുന്നു. കാളിയപ്പന്‍ (50), നാഗമ്മ (39), ബംഗാഴി (20), ജീവന്‍ (4), മറ്റൊരു കുട്ടി എന്നിവരാണ് അപകടത്തിൽ മരിച്ചത്. സംഭവത്തിൽ ഏഴ് പേര്‍ക്ക് പരിക്കേറ്റിരുന്നു.

#NattikaAccident #CleanerConfession #FatalCrash #AlcoholAccident #KannurNews #PoliceInvestigation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia