Injured | പടയണി മഹോത്സവത്തിന്റെ സമാപന ചടങ്ങുകള്‍ക്കിടെ സംഘര്‍ഷം; 3പേര്‍ക്ക് കുത്തേറ്റു

 


ADVERTISEMENT

തിരുവല്ല: (www.kvartha.com) ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് കുത്തേറ്റതായി പൊലീസ്. ചെങ്ങന്നൂര്‍ വാഴാര്‍മംഗലം ഉമ്മറ തറയില്‍ വീട്ടില്‍ എസ് സഞ്ജു, വാടാര്‍മംഗലം ഉമ്മറത്തറയില്‍ വീട്ടില്‍ കാര്‍ത്തികേയന്‍, വാടാര്‍മംഗലം ചെമ്പകശ്ശേരി വീട്ടില്‍ പവിന്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്.  മൂവരെയും തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
Aster_MIMS

ഓതറ പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ പടയണി മഹോത്സവത്തിന്റെ സമാപന ചടങ്ങുകള്‍ക്കിടെയാണ് സംഘര്‍ഷമുണ്ടായത്. ബുധനാഴ്ച രാത്രി 10.30 മണിയോടെയായിരുന്നു സംഭവം. കാര്‍ത്തികേയന്റെ പുറത്തും പവിന്‍, സഞ്ജു എന്നിവര്‍ക്ക് വയറിനും ആണ് കുത്തേറ്റതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്തതായും സംഭവത്തെ കുറിച്ചും പ്രതികളെ കുറിച്ചും വിശദമായി അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു. 

Injured | പടയണി മഹോത്സവത്തിന്റെ സമാപന ചടങ്ങുകള്‍ക്കിടെ സംഘര്‍ഷം; 3പേര്‍ക്ക് കുത്തേറ്റു

Keywords:  News, Kerala, Injured, Clash, Crime, Police, hospital, Temple, Festival, Clash during temple festival: Three injured.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia