Clash | കണ്ണൂരില്‍ വീണ്ടും സംഘര്‍ഷം: ആര്‍എസ്എസ് നേതാവിന്റെ വീട് തകര്‍ത്തതായി പരാതി

 


കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ ജില്ലയില്‍ വീണ്ടും രാഷ്ട്രീയ സംഘര്‍ഷം. ശനിയാഴ്ച രാത്രി 9.45 മണിയോടെ ആര്‍എസ്എസ് നേതാവ് രാജീവിന്റെ പൂക്കോം പൂമരച്ചോട്ടിലെ വീട് തകര്‍ത്തതായി പരാതി. വീട്ടിലെ എല്ലാ ജനലുകളും മറ്റു ഗൃഹോപകരണങ്ങളും തകര്‍ന്നതായും മെയിന്‍ സ്വിച് ഉള്‍പെടെയുള്ള ഇലക്ട്രിക് ഉപകരണങ്ങള്‍ പാടെ നശിപ്പിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. സംഘടിതരായെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അക്രമണത്തിന് പിന്നിലെന്ന് ബിജെപി-ആര്‍എസ്എസ് നേതൃത്വം ആരോപിച്ചു. 

പാനൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്. പാനൂരിനടുത്തെ പന്ന്യന്നൂരില്‍ നേരത്തെ ആര്‍എസ്എസ്-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ക്ഷേത്രോത്സവത്തിനിടെ ബോര്‍ഡ് വയ്ക്കുന്നതിനെ ചൊല്ലി സംഘര്‍ഷമുണ്ടായെന്ന റിപോര്‍ട് പുറത്തുവന്നിരുന്നു. ആര്‍എസ്എസ് നേതാവ് അനീഷ് ഉള്‍പെടെ അഞ്ച് പേര്‍ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സന്ദീപിനും പരുക്കേറ്റിരുന്നു. 

Clash | കണ്ണൂരില്‍ വീണ്ടും സംഘര്‍ഷം: ആര്‍എസ്എസ് നേതാവിന്റെ വീട് തകര്‍ത്തതായി പരാതി

ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഹാശിമിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മാരകമായി അക്രമിച്ച് പരുക്കേല്‍പിച്ചിരുന്നതിന്റെ തുടര്‍ചയാണ് അക്രമമെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. പാനൂരില്‍ അക്രമ സംഭവങ്ങള്‍ തുടര്‍ചയായി നടക്കുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പ്രദേശത്ത് കനത്ത സുരക്ഷയൊരുക്കാന്‍ കണ്ണൂര്‍ സിറ്റി പൊലീസ് കമീഷനര്‍ അജിത്ത് കുമാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Keywords: Kannur, News, Kerala, Complaint, House, Clash, Crime, Politics, Police, RSS, BJP, Congress, Clash again in Kannur: Complaint that RSS leader's house destroyed.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia