'കുഞ്ഞിനെ എറിഞ്ഞ് മസ്തിഷ്‌ക ക്ഷതം ഉണ്ടാക്കി' എന്ന കേസില്‍ ആയയെ പൊലീസ് പിടികൂടിയതിങ്ങനെ!
Feb 5, 2022, 18:32 IST
സൂറത്: (www.kvartha.com 05.02.2022) സൂറതില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ മര്‍ദിക്കുകയും എറിയുകയും ചെയ്ത സംഭവത്തിന് പിന്നാലെ ആയ അറസ്റ്റില്‍. അക്രമത്തെ തുടര്‍ന്ന് കുഞ്ഞിന് മസ്തിഷ്‌ക ക്ഷതം സംഭവിച്ചതായി പൊലീസ് പറഞ്ഞു. കുട്ടിയുടെ വീട്ടില്‍ സ്ഥാപിച്ച സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് അതിക്രൂരമായ ദൃശ്യങ്ങള്‍ കണ്ടതെന്ന് പൊലീസ് അറിയിച്ചു. കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചെന്നാരോപിച്ച് ആയ കോമള്‍ തണ്ടേല്‍ക്കറെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ഇന്‍സ്പെക്ടര്‍ പിഎല്‍ ചൗധരി പറഞ്ഞു. എഫ്‌ഐആര്‍ ഫയല്‍ ചെയ്തു.
ജോലിക്കാരായ ദമ്പതികളുടെ ഇരട്ടകളില്‍ ഒരു കുഞ്ഞിനാണ് മസ്തിഷ്‌ക രക്തസ്രാവം ഉണ്ടായതെന്ന് കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്ന സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. തണ്ടേല്‍ക്കര്‍ കുഞ്ഞിനെ മടിയിലിരുത്തി ഒന്നര മിനിറ്റോളം മര്‍ദിക്കുന്നതും ചെവി വളച്ചൊടിക്കുകയും ആവര്‍ത്തിച്ച് കിടക്കയിലേക്ക് എറിയുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. കൊലപാതകശ്രമമാണെന്ന് സംശയിക്കുന്നതായി പൊലീസ് ഓഫീസര്‍ ദേശായി പറഞ്ഞു.

ഇരട്ടക്കുട്ടികള്‍ ജനിച്ച് നാല് മാസത്തിന് ശേഷമാണ് ദമ്പതികള്‍ ആയയെ ജോലിക്ക് നിയമിച്ചത്. ആയ പരിചരണത്തിലായിരിക്കുമ്പോള്‍ കുഞ്ഞുങ്ങളുടെ കരച്ചില്‍ കേട്ടതായി അയല്‍വാസികള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് രണ്ട് ദിവസം മുമ്പ് മാത്രമാണ് കുട്ടിയുടെ പിതാവ് മിതേഷ് പട്ടേല്‍ വീട്ടില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചതെന്നും പൊലീസ് ഓഫീസര്‍ ദേശായി പറഞ്ഞു.
വെള്ളിയാഴ്ച പട്ടേല്‍ ജോലിസ്ഥലത്തേക്ക് പോകുമ്പോള്‍, അദ്ദേഹത്തെ
ഫോണ്‍ വിളിച്ചു, ഒരു കുഞ്ഞ് കരയുകയും ബോധംകെട്ടു വീഴുകയും ചെയ്തെന്ന് അറിയിച്ചു. കുട്ടിയെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട്, കുടുംബാംഗങ്ങള്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ആയ കുട്ടിയെ മര്‍ദിക്കുന്നതും ചെവി വളച്ചൊടിച്ച് കട്ടിലിന് നേരെ എറിയുന്നതും കണ്ടെത്തിയതായി ദേശീയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍, താന്‍ എന്താണ് ചെയ്യുന്നതെന്ന് ആയയ്ക്ക് അറിയാമായിരുന്നെന്ന് വ്യക്തമാണ്. ചോദ്യം ചെയ്യലില്‍, അവര്‍ക്ക് നിരാശയുണ്ടെന്ന് ഞങ്ങള്‍ക്ക് മനസിലായതായും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Keywords: News, National, Crime, Arrest, Arrested, Police, Children, Child, Doctor, Child Suffers Brain Injury, CCTV Shows Babysitter Threw Him.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.