Died | മഹാരാഷ്ട്രയിലെ സമ്പാജി നഗറില്‍ സംഘര്‍ഷം; പൊലീസ് നടത്തിയ വെടിവയ്പില്‍ പരുക്കേറ്റയാള്‍ മരിച്ചു
Mar 31, 2023, 14:42 IST
മുംബൈ: (www.kvartha.com) മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറില്‍ (മുമ്പ് ഔറംഗബാദ്) നടന്ന സംഘര്‍ഷത്തിനിടെ പൊലീസ് നടത്തിയ വെടിവയ്പില്‍ പരുക്കേറ്റയാള്‍ മരിച്ചു. വ്യാഴാഴ്ച അര്‍ധരാത്രി കിരാഡ്പുര പ്രദേശത്താണ് സംഘര്‍ഷമുണ്ടായത്. പരിസരത്തെ രാമ ക്ഷേത്രത്തില്‍ രാം നവമി ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നവരും ആ സമയത്ത് ബൈകില്‍ അത് വഴി വന്ന സംഘവും തമ്മിലെ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസിന്റെത് അടക്കം 14 ഓളം വാഹനങ്ങള്‍ക്ക് തീയിട്ടു. സംഘര്‍ഷം രൂക്ഷമായതോടെ പൊലീസ് കണ്ണീര് വാതകം പ്രയോഗിക്കുകയും ലാത്തിചാര്‍ജ് നടത്തുകയും ചെയ്തെങ്കിലും സംഘര്‍ഷം നിയന്ത്രണ വിധേയമായില്ല.
തുടര്‍ന്നാണ് വെടിയുതിര്‍ത്തത്. വെടിവയ്പില്‍ പരുക്കേറ്റ ആളാണ് വ്യാഴാഴ്ച അര്‍ധ രാത്രയോടെ മരിച്ചത്. സംഘര്‍ഷത്തില്‍ 17 പൊലീസുകാര്‍ക്കും പരുക്കേറ്റു. ജനങ്ങളെ പിന്തിരിപ്പിക്കാന് ശ്രമിക്കുന്നതിനിടെ സംഭാജി നഗര്‍ എംപിയും മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് (മജ്ലിസ്) നേതാവുമായ ഇംതിയാസ് ജലീലിനും പരുക്കേറ്റു. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്. സംഭവത്തില്‍ 500 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Keywords: Mumbai, News, National, Crime, Police, Injured, Death, Chhatrapati Sambhaji Nagar clashes: Man injured in police firing dies.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.