ഒറ്റയ്ക്ക് താമസിച്ചിരുന്ന റോസ്‌ലിയെ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതയെന്ന് നാട്ടുകാർ


● മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്ന് നിഗമനം.
● ഫോണിൽ കിട്ടാത്തതിനെ തുടർന്ന് മകനാണ് അന്വേഷിച്ചത്.
● പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
● മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
ചെറുപുഴ: (KVARTHA) ചെറുപുഴയിൽ മധ്യവയസ്കയെ കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ദുരൂഹമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. പടത്തടത്തെ റോസ്‌ലിയുടെ മൃതദേഹമാണ് സമീപവാസിയുടെ കൃഷിയിടത്തിൽ കണ്ടെത്തിയത്. മൃതദേഹം ജീർണിച്ച നിലയിലായിരുന്നു.
ഹോം നഴ്സായി ജോലി ചെയ്യുന്ന റോസ്‌ലി വീട്ടിൽ തനിച്ചാണ് താമസം. ഫോണിൽ കിട്ടാത്തതിനെ തുടർന്ന് മകൻ അന്വേഷിച്ചെത്തിയപ്പോഴാണ് സമീപത്തെ പറമ്പിൽ മൃതദേഹം കണ്ടത്. ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
ചെറുപുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Summary: A middle-aged woman, Rosly, who lived alone in Cherupuzha, was found dead in a nearby field. Locals suspect foul play as the body was decomposed. Rosly, a home nurse, was discovered by her son who came looking for her after being unable to reach her by phone. Police have registered a case and started investigation.
#KeralaNews, #Cherupuzha, #SuspiciousDeath, #UnexplainedDeath, #PoliceInvestigation, #Kannur