ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

 
A car burning on the side of the road in Cherupuzha.

Photo: Special Arrangement

ADVERTISEMENT

● ചെറുപുഴ പാക്കഞ്ഞിക്കാട് നിന്ന് ടൗണിലേക്ക് വരികയായിരുന്ന വാഹനമാണ് തീപ്പിടിച്ചത്.
● സമീപത്തെ പെട്രോൾ പമ്പിൽ നിന്നും തീയണയ്ക്കുന്ന പൊടിയെത്തിച്ച് നാട്ടുകാർ തീ പടരുന്നത് തടഞ്ഞു.
● തീപ്പിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.

ചെറുപുഴ: (KVARTHA) ചെറുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. ചൊവ്വാഴ്ച രാവിലെ ചെറുപുഴ ടൗണിലേക്ക് വരികയായിരുന്ന കാറിനാണ് തീപ്പിടിച്ചത്. 

ഓടിക്കൊണ്ടിരിക്കെ കാറിന്റെ മുൻഭാഗത്തു നിന്നും തീയും പുകയും ഉയരുന്നത് കണ്ട് വാഹനം നിർത്തി യാത്രക്കാർ പുറത്തിറങ്ങിയതിനാൽ ആളപായമുണ്ടായില്ല. ചെറുപുഴ പാക്കഞ്ഞിക്കാട് നിന്നും ടൗണിലേക്ക് വരികയായിരുന്ന വാഹനത്തിനാണ് തീപ്പിടിച്ചത്.

Aster_MIMS

നാട്ടുകാർ ഉടൻ തന്നെ സമീപത്തെ പെട്രോൾ പമ്പിൽ നിന്നും തീയണയ്ക്കുന്ന പൊടിയെത്തിച്ച് വാഹനത്തിൽ വിതറിയതിനാൽ തീ കാറിന്റെ മറ്റ് ഭാഗത്തേക്ക് പടരുന്നത് തടയാൻ കഴിഞ്ഞു. തുടർന്ന് വിവരമറിഞ്ഞെത്തിയ പെരിങ്ങോം അഗ്നിരക്ഷാ സേന തീ പൂർണ്ണമായി അണച്ചു. തീപ്പിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക നിഗമനം.

ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.

Article Summary: Car caught fire while running in Cherupuzha, passengers escaped, short circuit suspected cause.

#Cherupuzha #CarFire #KeralaNews #ShortCircuit #FireSafety #RoadSafety

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia