പറശിനിയിലെ ലോഡ്ജിൽ ചെറുകുന്ന് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പറശിനിക്കടവ് നവരത്ന ലോഡ്ജിലെ 308-ാം നമ്പർ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
● 23-ന് രാത്രിയാണ് സന്തോഷ് ലോഡ്ജിൽ മുറിയെടുത്തത്.
● തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
● മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
● സംസ്കാരം വ്യാഴാഴ്ച നടക്കും.
കണ്ണൂർ: (KVARTHA) പറശിനിക്കടവിലെ സ്വകാര്യ ലോഡ്ജിൽ ചെറുകുന്ന് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒതയമ്മാടം എം.വി. ഹൗസിൽ സന്തോഷ് ചാനൻ (50) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പറശിനിക്കടവ് നവരത്ന ലോഡ്ജിലെ 308-ാം നമ്പർ മുറിയിൽ ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ 23-ന് രാത്രി ഒൻപതരയോടെയാണ് സന്തോഷ് ലോഡ്ജിൽ മുറിയെടുത്തത്. പരേതരായ കുഞ്ഞമ്പു-ദേവി ദമ്പതികളുടെ മകനാണ് മരിച്ച സന്തോഷ് ചാനൻ. സഹോദരങ്ങൾ: ശ്രീധരൻ, പരേതരായ മോഹനൻ, മനോഹരൻ.
തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം വ്യാഴാഴ്ച നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഈ വാർത്ത ഷെയർ ചെയ്യൂ.
Article Summary: 50-year-old native of Cherukunnu found dead in a lodge at Parassinikadavu.
#KannurNews #Parassinikadavu #LodgeDeath #KeralaNews #PoliceInvestigation #Cherukunnu
