SWISS-TOWER 24/07/2023

ഓണ്‍ലൈന്‍ ക്ലാസിനിടെ വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയതായി പരാതി; അധ്യാപകന്‍ അറസ്റ്റില്‍

 


ചെന്നൈ: (www.kvartha.com 25.05.2021) ഓണ്‍ലൈന്‍ ക്ലാസിനിടെ വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന വിദ്യാര്‍ഥികളുടെ പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. പോക്‌സോ നിയമപ്രകാരമാണ് ചെന്നൈയിലെ പ്രമുഖ സ്വകാര്യ സ്‌കൂളിലെ അധ്യാപകനായ രാജഗോപാലനെ പൊലീസ് അറസ്റ്റ് ചെയതത്. ഇയാള്‍ക്കെതിരെ നിരവധി വിദ്യാര്‍ഥികള്‍ സോഷ്യല്‍മീഡിയയിലൂടെ രംഗത്ത് വന്നിരുന്നു. തോര്‍ത്ത് മാത്രമുടുത്തായിരുന്നു ഇയാള്‍ ഓണ്‍ലൈന്‍ ക്ലാസെടുത്തുകൊണ്ടിരുന്നത്. 
Aster mims 04/11/2022

വിദ്യാര്‍ഥികള്‍ക്ക് അശ്ലീല സന്ദേശമയക്കുകയും ചെയ്തിരുന്നു. വിദ്യാര്‍ഥിനികളോട് ശരീരവര്‍ണന നടത്തുകയും വിനോദ കേന്ദ്രങ്ങളിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ സ്‌കൂളില്‍ നിന്നും ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 20 വര്‍ഷമായി സ്‌കൂളിലെ അധ്യാപകനാണ് രാജഗോപാല്‍. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 

ഓണ്‍ലൈന്‍ ക്ലാസിനിടെ വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയതായി പരാതി; അധ്യാപകന്‍ അറസ്റ്റില്‍

Keywords: Chennai, News, National, Arrest, Arrested, Crime, Complaint, School, Teacher, Student, Court, Chennai school teacher, accused of misbehaving, arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia