Job Scam | വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വന്‍ തട്ടിപ്പ്; വിസയും വിമാന ടികറ്റും വ്യാജമാണെന്ന് പരാതിക്കാര്‍, ഇരയായത് മലയാളികള്‍ ഉള്‍പെടെ നൂറുകണക്കിന് ഉദ്യോഗാര്‍ഥികള്‍
ചെന്നൈ: (www.kvartha.com) വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതായി പരാതി. നബോസ് മറീന്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. മലേഷ്യ, തായ്‌ലന്‍ഡ്, കാനഡ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ ജോലി നല്‍കാമെന്നായിരുന്നു വാഗ്ദാനം.
മലയാളികള്‍ ഉള്‍പെടെ നൂറുകണക്കിന് ഉദ്യോഗാര്‍ഥികളാണ് തട്ടിപ്പിനിരയായത്. ഒരാളില്‍നിന്ന് ഒന്നരലക്ഷം രൂപവരെ സംഘം വാങ്ങിയെന്നാണ് പരാതിക്കാര്‍ പറയുന്നത്. വ്യാജ ഓഫര്‍ ലെറ്ററും വ്യാജ വിസയും ടികറ്റും നല്‍കി പണം വാങ്ങിയ ശേഷം നടത്തിപ്പുകാര്‍ മുങ്ങുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് വിവരം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ലഭിച്ച വിസയും വിമാന ടികറ്റും വ്യാജമാണെന്ന് ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് ആളുകള്‍ ടി നഗറിലുള്ള ഓഫീസിലേക്ക് എത്തിയെങ്കിലും ഓഫീസ് അടച്ചുപൂട്ടിയ നിലയിലായിരുന്നു. ഫോണ്‍ വിളിച്ച് നോക്കിയപ്പോള്‍ ആരും എടുക്കാതെയായതോടെയാണ് ഉദ്യോഗാര്‍ഥികള്‍ സിറ്റി പൊലീസ് കമീഷനര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങിയത്.
Keywords: Chennai, News, National, Complaint, Fraud, Crime, Chennai: Scam in Chennai by offering foreign jobs.