Food Poisoning | കുഴിമന്തി കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ പാചകക്കാരൻ റിമാൻഡിൽ 

​​​​​​​
 
Chef Remanded in Death Due to Food Poisoning After Consuming kuzhimandhi
Chef Remanded in Death Due to Food Poisoning After Consuming kuzhimandhi

Representational Image Generated by Meta AI

● ഈ സംഭവത്തിൽ ഇതുവരെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 
● ഹോട്ടൽ ഉടമകളായ റഫീക്ക്, അസ്ഫീർ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

കയ്പമംഗലം: (KVARTHA) പെരിഞ്ഞനത്ത്‌ കുഴിമന്തി ഭക്ഷിച്ചതിനെത്തുടർന്ന് ഒരാൾ മരിച്ച സംഭവത്തിൽ അറസ്റ്റിലായ പാചകക്കാരനെ റിമാൻഡ് ചെയ്തു. പെരിഞ്ഞനം സെയിൻ ഹോട്ടലിലെ പാചകക്കാരനായ പശ്ചിമ ബംഗാൾ സ്വദേശി മജ്ഹാർ ആലം (28) എന്നയാളെയാണ് കയ്പമംഗലം പൊലീസ് എറണാകുളത്ത് നിന്ന് അറസ്റ്റ് ചെയ്തത്. 

ഈ സംഭവത്തിൽ ഇതുവരെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹോട്ടൽ ഉടമകളായ റഫീക്ക്, അസ്ഫീർ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മെയ് 23-ന് പെരിഞ്ഞനം കുറ്റിലക്കടവ് രായംമരക്കാർ വീട്ടിൽ ഉസൈബ എന്ന വീട്ടമ്മയാണ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. 

അന്ന് 250-ഓളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി ഉയർന്നിരുന്നു. സംഭവത്തിനുശേഷം ഹോട്ടൽ അടപ്പിച്ച്‌ നടത്തിപ്പുകാർക്കെതിരെ കേസെടുത്തിരുന്നു. കയ്പമംഗലം പൊലീസ് ഇൻസ്പെക്ടർ എം ഷാജഹാൻ, എസ്‌ഐമാരായ സൂരജ്, ജെയ്സൺ, ബിജു, ജ്യോതിഷ് എന്നിവരുൾപ്പെടുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

#FoodPoisoning, #ChefArrested, #Kasargod, #KeralaNews, #Investigation, #FoodSafety

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia