ചണ്ഡീഗഡ്: അഞ്ചാം കെട്ടിന് ഡല്‍ഹിയിലെത്തിയ പ്രവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് 33കാരനായ ഹരിവീന്ദര്‍ജിത് സിംഗ് അറസ്റ്റിലായത്. നാലു വിവാഹം കഴിച്ച ഹര്‍വീന്ദര്‍ജിത് നാലു ഭാര്യമാരേയും ഉപേക്ഷിച്ച് മുങ്ങി നടക്കുകയായിരുന്നു.
ഓരോ അവധിക്കും സ്വീഡനില്‍ നിന്നും നാട്ടിലെത്തുന്ന ഹര്‍വീന്ദര്‍സിംഗ് ഓരോ വിവാഹം കഴിക്കും. ഭീമമായ തുക സ്ത്രീധനം വാങ്ങിയാണ് ഇയാള്‍ വിവാഹം ചെയ്യുന്നത്. വിവാഹം കഴിഞ്ഞ് ഏറെ താമസിയാതെ ഇയാള്‍ ഭാര്യമാരുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണ് പതിവ്.
വ്യാജ വിവാഹമോചന രേഖകള്‍ ഹാജരാക്കിയാണ് ഹര്‍വീന്ദര്‍ വീണ്ടും വിവാഹിതനാകുന്നത്. 2002ലാണ് ഇയാള്‍ ആദ്യം വിവാഹിതനാകുന്നത്. ആദ്യ ഭാര്യയെ സ്വീഡനിലേയ്ക്ക് കൊണ്ടുപോയി അവിടെ ഉപേക്ഷിക്കുകയായിരുന്നു. 2006ല്‍ അമൃത്സറില്‍ നിന്നും വിവാഹം കഴിച്ച ഹര്‍വീന്ദര്‍ രണ്ടാം ഭാര്യയെ ഇന്ത്യയിലുപേക്ഷിച്ച് കടന്നുകടഞ്ഞു.
അടുത്തവര്‍ഷം മോഗയിലെ യുവതിയെ വിവാഹം കഴിച്ച് ഇയാള്‍ സ്വീഡനിലേയ്ക്ക് കൊണ്ടുപോയി. എന്നാല്‍ 2008ല്‍ ഹര്‍വീന്ദറുടെ ആവശ്യപ്രകാരം യുവതി വിവാഹമോചനം നല്‍കി. 2009ല്‍ മുംബൈയില്‍ നിന്നും മറ്റൊരു യുവതിയെ വിവാഹം കഴിച്ച ഹര്‍വീന്ദര്‍ 2013 ജൂണില്‍ അവരേയും ഉപേക്ഷിച്ചു. ഇതിനിടെ ഹര്‍വീന്ദറിന്റെ തട്ടിപ്പ് മനസിലാക്കിയ മൂന്നാം ഭാര്യ പോലീസില്‍ പരാതി നല്‍കി.
അടുത്ത പ്രാവശ്യം ഭര്‍ത്താവ് ഇന്ത്യയില്‍ കാലുകുത്തിയാലുടനെ അറസ്റ്റുചെയ്യാനുള്ള പദ്ധതികള്‍ പോലീസ് ആസൂത്രണം ചെയ്തു. ഇതേതുടര്‍ന്നാണ് കഴിഞ്ഞ ദിവസം സ്വീഡനില്‍ നിന്നും ഡല്‍ഹി എയര്‍പോര്‍ട്ടിലെത്തിയ ഹര്‍വീന്ദറെ പോലീസ് കൈയ്യോടെ പൊക്കിയത്.
SUMMARY: Chandigarh: Thirty three-year-old Harvinderjit Singh is a Sweden-based non-resident Indian (NRI), who had deserted four Indian wives in just over a decade and was all ready to marry the fifth Indian bridge.
Keywords: National, Crime, NRI, Wives, Police, Arrest, Delhi International Airport,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.