Fire | ചക്കരക്കല്ലില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ബൈക് തീവച്ച് നശിപ്പിച്ച നിലയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഴപ്പാലയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ബൈക് തീവച്ച് നശിപ്പിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ്  കേസെടുത്തു. മുഴപ്പാല കൈതപ്രത്തെ റിജുവിന്റെ ബൈകാണ് കത്തിനശിച്ചത്. വ്യാഴാഴ്ച (05.10.2023) പുലചെ രണ്ടരയോടെയാണ് സംഭവം. 
Aster mims 04/11/2022

പൊലീസ് പറയുന്നത്: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക് അക്രമികള്‍ തീവച്ച് നശിപ്പിക്കുകയായിരുന്നു. ബൈകില്‍ നിന്നുളള തീ ആളിപ്പടര്‍ന്ന് വീടിന്റെ ചുമരിനും മറ്റും നാശം സംഭവിച്ചു. ശബ്ദംകേട്ടു വീട്ടുകാര്‍ പുറത്തുവരുമ്പോഴെക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നുവെന്നും പരാതിയില്‍ പറയുന്നു. വിവരമറിഞ്ഞ് ചക്കരക്കല്‍ എസ്‌ഐ രമേശനും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. 

Fire | ചക്കരക്കല്ലില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ബൈക് തീവച്ച് നശിപ്പിച്ച നിലയില്‍

അതേസമയം, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസന്‍, നേതാക്കളായ ടി പി ശശിധരന്‍, അരുണ്‍ തുടങ്ങി നിരവധി പേര്‍ വീട്ടിലെത്തി. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

Keywords:  Chakkarakkal, RSS Worker, Fire, Bike, Complaint, Chakkarakkal: RSS worker's bike caught fire.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia