Legal Action | ജാതീയ അധിക്ഷേപ കേസ്: കലാമണ്ഡലം സത്യഭാമക്കെതിരെ കുറ്റപത്രം തയ്യാറായി; കുറ്റം തെളിഞ്ഞാൽ 5 വർഷം വരെ തടവ്!


● കലാമണ്ഡലത്തിൽ അസിസ്റ്റൻ്റ് പ്രൊഫസറായി രാമകൃഷ്ണൻ ചുമതലയേറ്റതിന് പിന്നാലെയാണ് കുറ്റപത്രം കോടതിയിലെത്തുന്നത്.
● അഭിമുഖം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനൽ ഉടമ സുമേഷ് മാർക്കോപോളോയും പ്രതിയാണ്.
● സത്യഭാമയുടെ പരാമർശങ്ങൾ വിവാദമായതിനെ തുടർന്ന് രാമകൃഷ്ണൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.
(KVARTHA) കലാമണ്ഡലം സത്യഭാമക്കെതിരെ കുറ്റപത്രം തയ്യാറായി. ആർ എൽ വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിലാണ് നടപടി. യൂട്യൂബ് ചാനലിലെ അഭിമുഖത്തിൽ രാമകൃഷ്ണനെതിരെ ജാതീയ അധിക്ഷേപം നടത്തിയെന്നാണ് കേസ്. പട്ടികജാതിക്കാരനാണ് എന്നറിഞ്ഞുകൊണ്ട് തന്നെയാണ് സത്യഭാമ സംസാരിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു. കുറ്റം തെളിഞ്ഞാൽ അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാം.
കലാമണ്ഡലത്തിൽ അസിസ്റ്റൻ്റ് പ്രൊഫസറായി രാമകൃഷ്ണൻ ചുമതലയേറ്റതിന് പിന്നാലെയാണ് കുറ്റപത്രം കോടതിയിലെത്തുന്നത്. അഭിമുഖം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനൽ ഉടമ സുമേഷ് മാർക്കോപോളോയും പ്രതിയാണ്. സത്യഭാമയുടെ പരാമർശങ്ങൾ വിവാദമായതിനെ തുടർന്ന് രാമകൃഷ്ണൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.
രാമകൃഷ്ണനോട് സത്യഭാമയ്ക്ക് മുൻ വൈരാഗ്യമുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. രാമകൃഷ്ണൻ്റെ ജാതിയെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന വാദവും തെറ്റാണ്. യൂട്യൂബ് ചാനലിന്റെ ഹാർഡ് ഡിസ്‌കും അഭിമുഖം അടങ്ങിയ പെൻഡ്രവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
Kalamandalam Satyabhama faces legal action for casteist remarks against R. L. V. Ramakrishnan. A charge sheet has been prepared, and she could face up to 5 years in prison.
#Casteism #LegalAction #Kalamandalam #Satyabhama #IndiaNews