Case | പ്രായപൂർത്തിയാകാത്ത കുട്ടി ഓട്ടോറിക്ഷ ഓടിച്ച സംഭവത്തില്‍ ആർസി ഉടമയ്‌ക്കെതിരെ കേസെടുത്തു

 
A minor driving an auto-rickshaw in Kerala.
A minor driving an auto-rickshaw in Kerala.

Photo Credit: Website/ Pariyaram MCPS

● കുട്ടിയെ പിടികൂടിയത് വാഹന പരിശോധനക്കിടെ
● പിടികൂടി ഓട്ടോറിക്ഷ കസ്റ്റഡിയിൽ എടുത്തു.
● 55,000 രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്.

ആലക്കോട്: (KVARTHA) പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഓട്ടോറിക്ഷ ഓടിച്ച സംഭവത്തില്‍ വാഹനത്തിന്റെ ആര്‍സി ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ആലക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ബി.എ അബ്ദുൽ റഷീദിന്റെ (44) പേരിലാണ് പരിയാരം പൊലീസ് കേസ് എടുത്തിരിക്കുന്നത്.

പരിയാരം എസ്എച്ച്ഒ എം.പി വിനീഷ്‌കുമാറാണ് പട്രോളിങ്ങിനിടെ പിലാത്തറ എസ്ബിഐ എടിഎമ്മിന് സമീപത്തുവെച്ച് ഓട്ടോറിക്ഷ ഓടിക്കുകയായിരുന്ന കുട്ടിയെ പിടികൂടിയത്. ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഈ കേസിൽ 55,000 രൂപയാണ് പിഴയായി അടക്കേണ്ടി വരുന്നത്. കുട്ടികളെ വാഹനങ്ങള്‍ ഓടിക്കാന്‍ അനുവദിക്കുന്നത് നിയമലംഘനമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൊലീസ് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ എന്താണ്?

A case has been filed against the owner of an auto-rickshaw for allowing a minor to drive the vehicle. The incident occurred in Alakkode, and the police have taken the auto-rickshaw into custody. The owner of the vehicle is facing a fine of Rs. 55,000.

#MinorDriving #TrafficViolation #RoadSafety #KeralaPolice #AutoRickshaw #Alakkode

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia