Threat | വെള്ളാപ്പള്ളി നടേശനെ ഫോണിൽ ഭീഷണിപ്പെടുത്തിയതായി പരാതി; ഒരാൾക്കെതിരെ കേസ്


● കഴിഞ്ഞ തിങ്കളാഴ്ചയാണ് വെള്ളാപ്പള്ളി നടേശന് കോൾ വന്നത്.
● വിളിച്ച മൊബൈൽ ഫോൺ വിജേഷ് കുമാർ നമ്പൂതിരിയുടേതാണെന്ന് പൊലീസ് കണ്ടെത്തി.
● വ്യക്തിഹത്യ, ഭീഷണി തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
മാരാരിക്കുളം: (KVARTHA) എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ഒരാൾക്കെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം സ്വദേശി വിജേഷ് കുമാർ നമ്പൂതിരിക്കെതിരെയാണ് കേസെടുത്തത്. വെള്ളാപ്പള്ളിയെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് കേസ്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കോൾ വന്നത്. തുടർന്ന് വെള്ളാപ്പള്ളി പൊലീസിൽ പരാതി നൽകുകയായിരുന്നു. വിളിച്ച മൊബൈൽ ഫോൺ വിജേഷ് കുമാർ നമ്പൂതിരിയുടേതാണെന്ന് പൊലീസ് കണ്ടെത്തി. വ്യക്തിഹത്യ, ഭീഷണി തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഫോൺ വിളിച്ചത് വിജേഷ് കുമാർ നമ്പൂതിരി തന്നെയാണോ അതോ മറ്റാരെങ്കിലും അയാളുടെ ഫോൺ ഉപയോഗിച്ചതാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ.
A case has been filed against a man for allegedly threatening SNDP General Secretary Vellappally Natesan over the phone.
#VellappallyNatesan #Threat #PoliceCase #Kerala