Action | 'കണ്ണൂരിൽ തെരുവ് നായയെയും 6 കുഞ്ഞുങ്ങളെയും അടിച്ചുകൊന്നു'; കേസെടുത്ത് പൊലീസ്


● കണ്ണൂർ ജില്ലയിലെ കൊളവല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
● രാജൻ എന്നയാളാണ് കേസിലെ പ്രതി
● മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്ന വകുപ്പ് പ്രകാരമാണ് കേസ്.
കണ്ണൂർ: (KVARTHA) കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുന്നോത്ത് പറമ്പിൽ തെരുവ് നായയെയും ആറ് നായ്ക്കുഞ്ഞുങ്ങളെയും പാര കൊണ്ട് അടിച്ചു കൊന്നുവെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. രാജൻ എന്നയാൾക്കെതിരെയാണ് കൊളവല്ലൂർ പൊലീസ് കേസെടുത്തത്. ബുധനാഴ്ച വൈകീട്ട് മീത്തലെ കുന്നോത്തു പറമ്പിലെ ഹോട്ടലിന് സമീപമാണ് സംഭവം നടന്നത്.
നായ്ക്കളെ ഇരുമ്പു പാര കൊണ്ട് അടിച്ചു കൊന്ന ശേഷം ഇയാൾ കുഴിച്ചിടുകയായിരുന്നുവെന്നാണ് പരാതി. ചത്ത നായ്ക്കളുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് മൃഗ സ്നേഹികളുടെ സംഘടന അനിമൽ വെൽഫെയർ ബോർഡിനെയുൾപ്പെടെ സമീപിച്ചു.
മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്ന വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഒരു രാഷ്ട്രീയപാർട്ടിയുടെ പ്രാദേശിക നേതാവാണ് രാജൻ. സംഭവത്തിൽ മൃഗസ്നേഹികളുടെ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ എന്താണ്?
A case has been filed against a man in Kannur for brutally killing a stray dog and its six puppies. The accused, Rajan, from Meethale Kunoth Parambu, allegedly killed the dogs with an iron rod and buried them. The incident has sparked outrage among animal lovers, leading to police intervention and the filing of a case under animal cruelty laws.
#AnimalCruelty #Kannur #StrayDogs #JusticeForAnimals #AnimalWelfare #Kerala