ഇരിക്കൂറില്‍ പൊതുസ്ഥലം കൈയ്യേറിയെന്ന തര്‍ക്കം: പൊലീസിനെ അക്രമിച്ച മുപ്പതോളം പേര്‍ക്കെതിരെ കേസെടുത്തു
Jun 1, 2020, 17:13 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 01.06.2020) ഇരിക്കൂറില്‍ മഹല്ല് കമ്മിറ്റി പൊതുസ്ഥലം കൈയേറിയെന്ന തര്‍ക്കത്തെ തുടര്‍ന്ന് പള്ളി കമ്മിറ്റിയിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. തടയാനെത്തിയ പൊലീസിനെ കൈയേറ്റം ചെയ്തതിനും ലോക് ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചതിനും മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ടി നസീര്‍ ഉള്‍പ്പെടെ മുപ്പതോളം പേര്‍ക്കെതിരെ ഇരിക്കൂര്‍ പൊലീസ് കേസെടുത്തു. ശനിയാഴ്ച്ച രാവിലെയാണ് മണ്ണിട്ട് നികത്തിയ പൊതുതോട് പൂര്‍വസ്ഥിതിയിലാക്കാന്‍ ഒരു വിഭാഗമാളുകള്‍ സംഘടിച്ചെത്തിയത്.
മുസ്ലിം ലീഗ് ഭരിക്കുന്ന ഇരിക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ സഹോദരന് നേതൃത്വം നല്കുന്ന മഹല്ല് കമ്മിറ്റി പൊതുതോട് കൈയേറി നികത്തിയതിനെതിരെയാണ് പള്ളി കമ്മിറ്റിയിലെ തന്നെ ഒരു വിഭാഗം രംഗത്തെത്തിയത്. വിവരമറിഞ്ഞ് ഇരിക്കൂര്‍ സിഐ നവാസിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘവും സ്ഥലത്തെത്തി.
തോടു തുറക്കാന്‍ ശ്രമിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ബലം പ്രയോഗിച്ചതോടെ അക്രമാസക്തമായ ജനക്കൂട്ടം പൊലീസിനെതിരെ തിരിഞ്ഞു. സിഐ നവാസിന്റെ തൊപ്പിയും യൂണിഫോമിലെ നെയിംപ്ളേറ്റും ഔദ്യോഗിക മുദ്രയും പിടിവലിയില്‍ നശിപ്പിക്കപ്പെട്ടു. ഇതിനെ തുടര്‍ന്ന് പൊലീസ് ബലപ്രയോഗത്തിലുടെ സംഘര്ഷത്തിനൊരുങ്ങിയവരെ പിരിച്ചയച്ചു. മുസ്ലിം ലീഗ് പ്രവര്‍ത്തകരായ ഇരു വിഭാഗമാണ് പരസ്യമായി ഏറ്റുമുട്ടിയത്.
Keywords: Kannur, News, Kerala, attack, Crime, Case, Police, Case against people for attack on police
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

