വഴിയരികില്‍ പാര്‍ക് ചെയ്തിരുന്ന കാറുകളും ബൈകുകളും കത്തിയ നിലയില്‍

 


ADVERTISEMENT

ആലപ്പുഴ: (www.kvartha.com 09.09.2021) വഴിയരികില്‍ പാര്‍ക് ചെയ്തിരുന്ന കാറുകളും ബൈകുകളും കത്തിയ നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച പുലര്‍ചെ കുട്ടനാട്ടിലെ കൈനകരിയിലാണ് സംഭവം. ഒരു കാറും ബൈകും സ്‌കൂടെറും ഉള്‍പെടെ ആറ് വാഹനങ്ങള്‍ കത്തിച്ചതായാണ് വിവരം. 

ബൈകില്‍ എത്തിയ ഒരു സംഘമാണ് വണ്ടികള്‍ കത്തിച്ചെന്നാണ് നാട്ടുകാര്‍ പറയുന്നത്. വാഹനങ്ങള്‍ നിര്‍ത്തിയിട്ട സ്ഥലങ്ങളിലെ തെരുവ് വിളക്ക് നശിപ്പിച്ച ശേഷമാണ് അജ്ഞാതര്‍ ആക്രമണം നടത്തിയത്. സംഭവത്തില്‍ നെടുമുടി, പുളിങ്കുന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. കരമാര്‍ഗമുള്ള യാത്രാസൗകര്യങ്ങളുടെ അഭാവം മൂലം കുട്ടനാട്ടില്‍ ആളുകള്‍ വ്യാപകമായി റോഡരികില്‍ വണ്ടികള്‍ നിര്‍ത്തിയിടാറുണ്ട്. 
Aster_MIMS

വഴിയരികില്‍ പാര്‍ക് ചെയ്തിരുന്ന കാറുകളും ബൈകുകളും കത്തിയ നിലയില്‍

Keywords:  Alappuzha, News, Kerala, Fire, Vehicles, Police, Crime, Cars and bikes parked on the side of the road were on fire
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia