ഓടിക്കൊണ്ടിരുന്ന കാർ ആളിക്കത്തി, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കാറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടു.
● നാല് യാത്രക്കാരും ഉടൻ തന്നെ പുറത്തിറങ്ങി.
● അഗ്നിശമനസേനയെത്തി തീ അണച്ചു.
● തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
പയ്യന്നൂർ: (KVARTHA) കോറോം സെൻട്രലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂർണ്ണമായും കത്തിനശിച്ചു. ചൊവ്വാഴ്ച രാത്രി എട്ടേകാലോടെയാണ് സംഭവം. പാടിച്ചാൽ സ്വദേശി കെ.എൽ- 13 ഇസഡ് 0794 മാരുതി റിറ്റ്സ് കാറാണ് അപകടത്തിൽപ്പെട്ടത്.
കാറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ നാല് യാത്രക്കാരും പുറത്തിറങ്ങി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. വിവരമറിഞ്ഞെത്തിയ പയ്യന്നൂരിൽ നിന്നുള്ള അഗ്നിശമനസേനയാണ് തീ അണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
ഈ വാർത്തയെക്കുറിച്ചയുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: Car caught fire in Korom, Kannur; passengers escaped safely.
#CarFire #KeralaNews #Kannur #Accident #SafetyFirst #Pyannur
