Died | 'ആംബുലൻസിൻ്റെ വഴി മുടക്കി കാർ ഡ്രൈവറുടെ ക്രൂരത'; അടിയന്തര ചികിത്സ ലഭിക്കേണ്ട രോഗിക്ക് ജീവൻ നഷ്ടമായി


● റുഖിയ്യ (61) എന്ന സ്ത്രീ ആണ് മരിച്ചത്.
● എരഞ്ഞോളി റോഡിൽ വെച്ചാണ് സംഭവം.
● ആംബുലൻസ് ഡ്രൈവറുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തുന്നു
കണ്ണൂർ: (KVARTHA) ഹൃദയാഘതമുണ്ടായി അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോവുകയായിരുന്ന ആംബുലൻസിന് വഴിവിട്ടു നൽകാതെ കാർ ഡ്രൈവറുടെ ക്രൂരത. സമയത്ത് ചികിത്സ ലഭിക്കാതെ രോഗിയായ സ്ത്രീ ദാരുണമായി മരണമടഞ്ഞു.
വ്യാഴാഴ്ച വൈകിട്ട് മട്ടന്നൂരിൽ നിന്ന് തലശ്ശേരിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസിന് ഹോൺ മുഴക്കിയിട്ടും അരമണിക്കൂറോളം കാർ വഴി കൊടുക്കാതെ യാത്ര തടസ്സപ്പെടുത്തിയെന്നാണ് പരാതി. വ്യാഴാഴ്ച വൈകീട്ട് എരഞ്ഞോളി റോഡിലായായിരുന്നു സംഭവം.
വഴി മുടക്കി കാർ മൂന്നോട്ടു പോവുന്ന സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. ഹൃദയാഘാതമുണ്ടായ രോഗിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മട്ടന്നൂർ സ്വദേശിനി റുഖിയ്യ (61) യാണ് മരണമടഞ്ഞ്. ആശുപത്രിയിലെത്തിക്കാൻ സമയം വൈകിയതായിരുന്നു മരണത്തിനിടയാക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. ആംബുലൻസ് ഡ്രൈവറുടെ പരാതിയിൽ തലശേരി ടൗൺ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
#AmbulanceBlock, #RoadAccident, #MedicalNegligence, #KeralaNews, #TrafficRules, #JusticeForRukhiya