SWISS-TOWER 24/07/2023

Arrested | 'സ്‌കാനിങിനെത്തിയ യുവതിയുടെ വസ്ത്രം മാറുന്ന ദൃശ്യം പകര്‍ത്തി'; റേഡിയോഗ്രാഫര്‍ പിടിയില്‍

 


ADVERTISEMENT


പത്തനംതിട്ട: (www.kvartha.com)
സ്‌കാനിങിനെത്തിയ യുവതിയുടെ വസ്ത്രം മാറുന്ന ദൃശ്യം പകര്‍ത്തിയെന്ന പരാതിയില്‍ റേഡിയോഗ്രാഫര്‍ അറസ്റ്റില്‍. കടക്കല്‍ പഞ്ചായത് പരിധിയില്‍പെട്ട അജിത്താണ് അറസ്റ്റിലായത്. രാത്രി സ്‌കാനിങിനെത്തിയ യുവതി വസ്ത്രം മാറുമ്പോള്‍ ദൃശ്യം പകര്‍ത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതിക്ക് തോന്നിയ സംശയമാണ് പ്രതിയെ കുടുക്കിയതെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച അടുര്‍ ആശുപത്രി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്‌കാനിംഗ് സെന്ററിലാണ് സംഭവം             

Aster mims 04/11/2022
Arrested | 'സ്‌കാനിങിനെത്തിയ യുവതിയുടെ വസ്ത്രം മാറുന്ന ദൃശ്യം പകര്‍ത്തി'; റേഡിയോഗ്രാഫര്‍ പിടിയില്‍

                                                                  

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: സ്‌കാനിംഗിന്റെ നടപടിക്രമങ്ങള്‍ക്കിടെ വസ്ത്രം മാറുകയായിരുന്ന യുവതിയുടെ ചിത്രങ്ങള്‍ ഇയാള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. ഇതിനിടെ സംശയം തോന്നിയ യുവതി അവിടെ പരിശോധിക്കുകയും ബഹളം വയ്ക്കുകയുമായിരുന്നു. സമീപത്തുണ്ടായിരുന്ന ആളുകള്‍ അവിടേക്കെത്തുകയും ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു.

Arrested | 'സ്‌കാനിങിനെത്തിയ യുവതിയുടെ വസ്ത്രം മാറുന്ന ദൃശ്യം പകര്‍ത്തി'; റേഡിയോഗ്രാഫര്‍ പിടിയില്‍


പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിയുടെ സംശയം സാധൂകരിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് അംജിത്തിന്റെ ഫോണില്‍ നിന്ന് ലഭിച്ചു. പെലീസ് പരിശോധനയില്‍ പെണ്‍കുട്ടി വസ്ത്രം മാറുന്ന ദൃശ്യങ്ങളാണ് ഇയാളുടെ ഫോണില്‍ നിന്ന് കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസ് നടപടി സ്വീകരിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി തന്നെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

Keywords: Pathanamthitta, News, Kerala, Arrest, Arrested, Crime, Police, Capturing the footage of woman who came for the scan; One arrested.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia