Action | സെന്‍ട്രല്‍ ജയിലിനുള്ളിലേക്ക് കഞ്ചാവ് കടത്തിയ സംഭവം: മുഖ്യമന്ത്രി തിരിച്ചെത്തിയശേഷം നടപടിയെടുക്കും

 


കണ്ണൂര്‍:  (www.kvartha.com)  കാസര്‍കോട് നിന്നും പച്ചക്കറി കയറ്റികൊണ്ടുവന്ന ഓടോറിക്ഷയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനകത്ത് കഞ്ചാവ് കടത്തിയ സംഭവത്തില്‍ ആഭ്യന്തരവകുപ്പ് കടുത്ത അച്ചടക്ക നടപടിക്കൊരുങ്ങുന്നു. മുഖ്യമന്ത്രി വിദേശയാത്ര കഴിഞ്ഞ് ഈ മാസം 12ന് തിരിച്ചെത്തിയാല്‍ ഇക്കാര്യത്തില്‍ നടപടിയുണ്ടാകുമെന്നാണ് ആഭ്യന്തര വകുപ്പ് നല്‍കുന്ന സൂചന. ഗുരുതരമായ സുരക്ഷാവീഴ്ചയായിട്ടാണ് സംഭവം ആഭ്യന്തര വകുപ്പ് വിലയിരുത്തുന്നത്.

ഡിഐജി ഉൾപെടെ ഉന്നത ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെ ഇക്കാര്യത്തിൽ നടപടിയുണ്ടായേക്കും. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് സാജനെ സസ്‌പെന്‍ഡ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഡിഐജി സാം തങ്കയ്യനെതിരെയാണ് സുരക്ഷാവീഴ്ചയില്‍ നടപടിയുണ്ടാവുക. ജയിലില്‍ രണ്ടുകിലോ കഞ്ചാവ് കടത്തിയ കാസര്‍കോട് സ്വദേശിയെ കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്യുകയും ഓടോറിക്ഷ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

Action | സെന്‍ട്രല്‍ ജയിലിനുള്ളിലേക്ക് കഞ്ചാവ് കടത്തിയ സംഭവം: മുഖ്യമന്ത്രി തിരിച്ചെത്തിയശേഷം നടപടിയെടുക്കും

ഈ സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തിയതിനെ തുടര്‍ന്നാണ് ഗുരുതരമായ സുരക്ഷാവീഴ്ച കണ്ടെത്തിയത്. സംഭവത്തില്‍ ആഭ്യന്തരവകുപ്പിന് കടുത്ത അതൃപ്തിയുണ്ട്. ആയിരത്തോളം തടവുകാര്‍ പാര്‍ക്കുന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അടുക്കളയിലെ സ്‌റ്റോര്‍റൂമില്‍ നിന്നാണ് കഞ്ചാവ് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് താല്‍ക്കാലിക ജയില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തിരുന്നു.

You might also like: 

വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതെ പെരുമഴയില്‍ നിര്‍ത്തിയ സംഭവം: മനുഷ്യാവകാശ കമീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു

Keywords: News, Kerala, Crime, Jail, Chief Minister, Cannabis smuggling incident inside Central Jail: Chief Minister will take action after his return.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia