കാലിഫോർണിയയിലെ ഇരട്ടക്കൊലപാതകം: സിസിടിവി ദൃശ്യങ്ങൾ മായ്ച്ചു, ഫോൺ കാറിൽ ഒളിപ്പിച്ചു; അറസ്റ്റിലായ അനിലയ്ക്കെതിരെ കൂടുതൽ തെളിവുകൾ

 
Representational image reflecting investigation into the California double murder case

Photo Credit: X/ Analyst/ Enhanced by GPT

ADVERTISEMENT

● ഡിഎൻഎ, രക്ത പരിശോധനാ ഫലങ്ങൾ, സാഹചര്യത്തെളിവുകൾ എന്നിവയും കോടതിയിൽ സമർപ്പിച്ചു
● കൊലപാതക ദിവസമായ 2026 ഓഗസ്റ്റ് 28-ന് വീടിന്റെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തതായി കണ്ടെത്തി
● അഞ്ജനയെ കാറിടിച്ചും ആനിനെ കുത്തിയും അനില കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കുറ്റപത്രം
● പ്രതിയും കൊല്ലപ്പെട്ടവരും മുൻപ് മിൽപീറ്റസിൽ അടുത്തടുത്ത് താമസിച്ചിരുന്ന സുഹൃത്തുക്കളായിരുന്നു

കോട്ടയം: (KVARTHA) യുഎസിലെ കാലിഫോർണിയയിൽ നടന്ന ഇരട്ടക്കൊലപാതക കേസിൽ കൂടുതൽ തെളിവുകൾ പുറത്ത്. കേസിൽ അറസ്റ്റിലായ അനില ബേബിക്കെതിരെ (32) പൊലീസ് കോടതിയിൽ കൂടുതൽ മെഡിക്കൽ റിപ്പോർട്ടുകളും തെളിവുകളും ഹാജരാക്കിയതായി റിപ്പോർട്ട്. 

കൊല്ലപ്പെട്ട തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ മറ്റത്ത് ആൻ മേരി മാത്യുവിൻ്റെ (40) കാണാതായ മൊബൈൽ ഫോൺ അനിലയുടെ കാറിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. കൂടാതെ ഡിഎൻഎ, രക്ത പരിശോധനാ ഫലങ്ങൾ, സാഹചര്യത്തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ കൊലപാതകങ്ങളിൽ അനിലയ്ക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് കോടതിയെ അറിയിച്ചിട്ടുള്ളത്.

Aster_MIMS

ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു

തിരുവനന്തപുരം സ്വദേശിനി ആൻ മേരി മാത്യു (40), തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി (35) എന്നിവരാണ് കൊല്ലപ്പെട്ടത്. 2026 ഓഗസ്റ്റ് 28-ന് ഭർത്താവാണ് ആൻ മേരിയെ മുറിയിൽ കുത്തേറ്റു മരിച്ചനിലയിൽ ആദ്യം കണ്ടത്. അന്ന് രാവിലെ 10.37-നും 11.35-നും ഇടയിൽ ഇവരുടെ വീടിൻ്റെ നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങൾ ആരോ ഡിലീറ്റ് ചെയ്തെന്നും പൊലീസ് കണ്ടെത്തി. 

കൃത്യത്തിനു ശേഷം പ്രതി തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതായും പൊലീസ് പറയുന്നു. കേസിൽ നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെങ്കിലും കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം എന്താണെന്ന് അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അഞ്ജനയെ കാറിടിച്ചും ആനിനെ കുത്തിയും അനില കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കുറ്റപത്രത്തിലുള്ളത്.

ഒന്നിച്ച് കഴിഞ്ഞിരുന്ന സുഹൃത്തുക്കൾ

കൊല്ലപ്പെട്ട ആനും അഞ്ജനയും അറസ്റ്റിലായ അനിലയും മുൻപ് കാലിഫോർണിയയിലെ മിൽപീറ്റസിലുള്ള അപ്പാർട്മെൻ്റുകളിൽ അടുത്തടുത്ത് താമസിച്ചിരുന്നവരാണ്. അഞ്ജനയും ആനും അനിലയും അടുത്ത സുഹൃത്തുക്കളുമായിരുന്നു. മുൻപ് ഓണാഘോഷത്തിലടക്കം ഇവർ സജീവമായി പങ്കെടുക്കുകയും അതിൻ്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.

Article Summary: US police have submitted more scientific evidence, including DNA and blood test results, against 32-year-old Anila Baby, who is accused of the double murder of her friends Ann Mary and Anjana Hari in California on August 28, 2026. 

#Kvartha #CaliforniaMurder #DoubleMurder #MalayalamNews #USAMalayalees #CrimeNews #Kottayam #Trivandrum #Thrissur #CaliforniaPolice #AmmuNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia