Arrested | വ്യവസായിയെ ആക്രമിച്ച കേസിൽ സദ്ദാം സർദാർ പശ്ചിമ ബംഗാളിൽ അറസ്റ്റിൽ; ദുരൂഹമായി വീട്ടിനുള്ളിലെ തുരങ്കം
കൊൽക്കത്ത: (KVARTHA) വ്യാപാരിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതിയായ സദ്ദാം സർദാറിനെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ കുൽത്താലിയിൽ നിന്ന് പശ്ചിമ ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ സ്വർണ വിഗ്രഹങ്ങൾ വിൽപ്പന നടത്തി ആളുകളെ കബളിപ്പിച്ച് പണം തട്ടുന്നയാളാണ് സദ്ദാം സർദാർ എന്ന് ആരോപണമുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ സ്വർണ വിഗ്രഹങ്ങൾ വിൽപ്പന നടത്തിയും, മുൻകൂർ തുക വാങ്ങിയിട്ട് സാധനങ്ങൾ നൽകാതെയും ഇയാൾ നിരവധി പേരെ തട്ടിപ്പിച്ചതായി പരാതികൾ ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് പൊലീസ് നടപടിയുണ്ടായത്.
പരാതികളെ തുടർന്ന് തിങ്കളാഴ്ച കുൽത്താലി പ്രദേശത്തെ കേരൂഖലി ഗ്രാമത്തിലുള്ള സദ്ദാമിന്റെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ സദ്ദാമിന്റെ വീട്ടിൽ നിന്ന് ദുരൂഹമായ ഒരു തുരങ്കം കണ്ടെത്തിയതോടെ സംഭവം ശ്രദ്ധേയമായി. ഈ രഹസ്യ തുരങ്കം ബംഗ്ലാദേശിലേക്ക് നീളുന്നു എന്നാണ് റിപ്പോർട്ടുകൾ. 40 അടി നീളമുള്ള തുരങ്കം സദ്ദാമിന്റെ കിടപ്പുമുറിക്കടിയിലാണ് നിർമിച്ചിരിക്കുന്നതെന്നാണ് വിവരം.
1
— Halesh Singh🇮🇳 (@HaleshSingh) July 19, 2024
West Bengal: Police raided Saddam's house in Kultali in South 24 Parganas in connection with an assault complaint filed by a businessman.
They were shocked to find 40-meter secret tunnel underneath his bed connecting to Bangladesh
Saddam Sardar has been arrested. pic.twitter.com/C2AGA1BefJ
വ്യാപാരിയുടെ ആക്രമണ പരാതിയെ തുടർന്ന് റെയ്‌ഡ് നടത്താൻ വീട്ടിലെത്തിയ പൊലീസ് സംഘത്തിന് നേരെ സദ്ദാം വെടിയുതിർക്കുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. സംഭവത്തിൽ രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കുറ്റാരോപിതരായ സഹോദരന്മാരുടെ (സദ്ദാം, സർദൂൽ) ഭാര്യമാരാണ് പിടിയിലായ ഇരുവരുമെന്നാണ് വിവരം. അഫ്താബ് എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തുരങ്കം സമീപത്തെ ഒരു കനാൽവഴി സുന്ദർബനിലെ മാറ്റ്‌ല (Matla) നദിയിലേക്കും അതിനപ്പുറത്തേക്കുള്ള ഇന്ത്യ-ബംഗ്ലാദേശ് അന്താരാഷ്ട്ര അതിർത്തിയിലേക്കും നീളുന്നു എന്നാണ് പറയുന്നത്. ബുധനാഴ്ച, രഹസ്യ തുരങ്കം വഴി രക്ഷപ്പെടാൻ സദ്ദാം ബംഗ്ലാദേശിലേക്ക് കടന്നതായി പ്രചാരണമുണ്ടായിരുന്നു.