Jailed | 'ഓടിസം ബാധിതനായ 14കാരനെ ബസിനുള്ളില്‍ പീഡിപ്പിച്ചു'; ഡ്രൈവര്‍ക്ക് 7 വര്‍ഷം കഠിന തടവും പിഴയും
Apr 5, 2023, 08:50 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) ഓടിസം ബാധിതനായ 14കാരനെ ബസിനുള്ളില്‍ വച്ച് പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ച് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ ശിക്ഷ അനുഭവിക്കണം. ബസ് ഡ്രൈവര്‍ വിമല്‍കുമാറിനെയാണ് ശിക്ഷിച്ചത്. 2013 സെപ്റ്റംബര്‍ ഇരുപതിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം.

പൊലീസ് പറയുന്നത്: 14കാരന്‍ മാലിന്യം കളയുന്നതിനു റോഡിലേക്ക് വന്നപ്പോഴാണ് ബസ് ഡ്രൈവറായ വിമല്‍ കുമാര്‍ അതിക്രമം നടത്തിയത്. കുട്ടിയെ ബലം പ്രയോഗിച്ച് ബസിനുള്ളില്‍ വലിച്ച് കയറ്റി ലൈംഗിക പീഡനം നടത്തുകയായിരുന്നു. കുട്ടി ഭയന്ന് വീട്ടിലെത്തിയെങ്കിലും ആരോടും വിവരം പറഞ്ഞില്ല.
ഓടിസത്തിന് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലെത്തിയപ്പോഴുണ്ടായ മാറ്റത്തെ തുടര്‍ന്ന് ചോദിച്ചപ്പോഴാണ് കുട്ടി വിവരം പുറത്തു പറഞ്ഞത്. തൊട്ടടുത്ത ദിവസം ബസിലുണ്ടായിരുന്ന പ്രതിയെ കുട്ടി തന്നെ ബന്ധുക്കള്‍ക്ക് കാണിച്ച് കൊടുത്തു. തുടര്‍ന്നാണ് വഞ്ചിയൂര്‍ പൊലീസ് കേസെടുത്തത്. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി തുടര്‍നടപടി സ്വീകരിച്ചു.
Keywords: Thiruvananthapuram, News, Kerala, Crime, Bus driver, jailed, molestation, case, Bus driver jailed for molestation case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.