അതിര്‍ത്തി തര്‍ക്കം; 75കാരനെ സഹോദരങ്ങള്‍ ഇടിച്ചു കൊലപ്പെടുത്തി
Jun 22, 2020, 17:02 IST
ADVERTISEMENT
ആലപ്പുഴ: (www.kvartha.com 22.06.2020) ചേര്‍ത്തലയില്‍ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 75കാരനെ സഹോദരങ്ങള്‍ ഇടിച്ചു കൊലപ്പെടുത്തി. ചേര്‍ത്തല തെക്ക് മറ്റത്തില്‍ മണിയന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് അയല്‍വാസികളായ സുന്ദരേശ റാവു, സഹോദരന്‍ ശ്രീധര റാവു എന്നിവരെ അര്‍ത്തുങ്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഇരു കുടുംബങ്ങളും തമ്മില്‍ ഏറെ നാളുകളായി അതിര്‍ത്തിയെ ചൊല്ലി പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘട്ടനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
Keywords: Alappuzha, News, Kerala, Brothers, Killed, Police, Crime, attack, Neighbour, Family, Brothers arrested for killing neighbour in Alappuzha
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

