Robbery | റോഡരികില്‍ നിര്‍ത്തിയിട്ട കാറിന്റെ ഗ്ലാസ് അടിച്ച് തകര്‍ത്ത് ലാപ്‌ടോപ് മോഷ്ടിച്ചെന്ന കേസ്; പിന്നില്‍ തമിഴ്‌നാട് സ്വദേശിയാണെന്ന് സൂചന
May 8, 2023, 11:48 IST
ADVERTISEMENT
നേമം: (www.kvartha.com) റോഡരികില്‍ നിര്‍ത്തിയിട്ട കാറിന്റെ ഗ്ലാസ് അടിച്ച് തകര്‍ത്ത് ലാപ്‌ടോപ് മോഷ്ടിച്ചെന്ന കേസിലെ പ്രതി തമിഴ്‌നാട് സ്വദേശിയാണെന്ന് സൂചന. ഇയാളെ ഉടന്‍ പിടികൂടാനാകുമെന്ന് പൊലീസ് പറഞ്ഞു. വെങ്ങാനൂര്‍ അഴകുളം സ്വദേശി ജോസ് പ്രകാശിന്റെ ഉടമസ്ഥതയിലുള്ള മാരുതി സിഫ്റ്റ് കാറിന്റെ പിറകുവശത്തെ ഡോറിന്റെ ഗ്ലാസ് തകര്‍ത്താണ് കവര്‍ച നടന്നത്.
പൊലീസ് പറയുന്നത്: മെയ് രണ്ടിന് രാവിലെ 10.30 മണിയോടെ കിള്ളിപ്പാലം ആക്‌സിസ് ബാങ്കിന് സമീപത്തായിരുന്നു സംഭവം. ലാപ്‌ടോപിന്റെ കവര്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട് ബസില്‍ ഉപേക്ഷിച്ച നിലയില്‍ പൊലീസ് കണ്ടെത്തിയിരുന്നു.
പ്രതിയെ പിടികൂടുന്നതിന് ലഭ്യമായ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു വരികയാണ്. പ്രാഥമിക അന്വേഷണത്തില്‍ പ്രതിയുടെ മുഖം വ്യക്തമല്ലെങ്കിലും ലാപ്‌ടോപ് അടങ്ങിയ കവറുമായി ഇയാള്‍ റോഡ് മുറിച്ചു കടക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.
Keywords: News, Kerala, Car, Laptop, Steal, Window glass. Police, Broke Car Windows To Steal Laptop.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

