ക്ഷേത്രത്തില്‍ വെള്ളം കുടിക്കാന്‍ കയറിയ ബാലനെ മര്‍ദിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍

 


ADVERTISEMENT

ലക്‌നൗ: (www.kvartha.com 13.03.2021) ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ക്ഷേത്രത്തില്‍ വെള്ളം കുടിക്കാന്‍ കയറിയ മുസ്ലിം ബാലനെ മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ശ്രിംഗി നന്ദന്‍ യാദവ് എന്നയാളാണ് അറസ്റ്റിലായത്. ക്ഷേത്രത്തില്‍ വെള്ളം കുടിക്കാന്‍ കയറിയതിന് ഒരാള്‍ കുട്ടിയെ തല്ലുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെയാണ് അറസ്റ്റ്.
Aster_MIMS

ബീഹാറിലെ ഭഗലാപൂരില്‍ താമസിക്കുന്ന ഇയാള്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചു എന്നും പൊലീസ് അറിയിച്ചു. വൈറലായ വീഡിയോയില്‍ പ്രതി ബാലനോട് അവന്റെ പേരും പിതാവിന്റെ പേരും ചോദിക്കുന്നതായി കാണാം. ഇത് പറഞ്ഞുകഴിയുമ്പോള്‍ അമ്പലത്തില്‍ എന്താണ് ചെയ്തത് എന്ന് ചോദിച്ചപ്പോള്‍ വെള്ളം കുടിക്കാനായി കയറിയതാണെന്ന് പറയുമ്പോള്‍ പ്രതി കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. 

ക്ഷേത്രത്തില്‍ വെള്ളം കുടിക്കാന്‍ കയറിയ ബാലനെ മര്‍ദിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍

Keywords:  Lucknow, News, National, Crime, Arrest, Arrested, Police, Boy in UP assaulted for drinking water from Temple; one arrested
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia