Fraud | കോടികളുടെ കള്ളനോട്ട് പിടികൂടിയപ്പോൾ ഗാന്ധിജിയുടെ സ്ഥാനത്തുള്ള ഫോട്ടോ കണ്ട് ഞെട്ടി ബോളിവുഡ് താരം!
● അനുപം ഖേർ സോഷ്യൽ മീഡിയയിൽ സംഭവം പങ്കുവെച്ചു.
● ഒരു വ്യാപാരിയെ 1.30 കോടി രൂപയുടെ വ്യാജ നോട്ടുകൾ കൊടുത്ത് കബളിപ്പിച്ചു.
● പൊലീസ് അന്വേഷണം തുടങ്ങി.
മുംബൈ: (KVARTHA) അഹ്‌മദാബാദിൽ വ്യാജ നോട്ടുകൾ പിടികൂടിയ സംഭവത്തിൽ, മഹാത്മാ ഗാന്ധിയുടെ ഫോട്ടോയ്ക്ക് പകരം തന്റെ ഫോട്ടോ അച്ചടിച്ച നോട്ടുകൾ കണ്ട് ബോളിവുഡ് താരം അനുപം ഖേർ ഞെട്ടി. ഒരു വ്യാപാരിയെ രണ്ട് പേർ വ്യാജ നോട്ടുകൾ നൽകി കബളിപ്പിച്ച സംഭവത്തിന്റെ വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഖേർ, ഇന്നത്തെ കാലത്ത് എന്തും സാധ്യമാണെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
लो जी कर लो बात! 😳😳😳
— Anupam Kher (@AnupamPKher) September 29, 2024
पाँच सौ के नोट पर गांधी जी की फ़ोटो की जगह मेरी फ़ोटो???? कुछ भी हो सकता है! 😳😳😳 pic.twitter.com/zZtnzFz34I
വൈറലായ ചിത്രങ്ങളിൽ ഖേറിന്റെ മുഖഫോട്ടോ അടങ്ങിയ 500 രൂപ നോട്ടുകൾ കാണാം. അഹമ്മദാബാദിലെ വ്യാപാരി മെഹുൽ തക്കറിന്റെ ജീവനക്കാരനായ ഭരത് ജോഷിക്ക് 1.60 കോടി രൂപ വിലമതിക്കുന്ന സ്വർണം ഇടപാടിനായി 1.30 കോടി രൂപ വ്യാജ നോട്ടുകൾ കൈമാറിയതായി പൊലീസ് പറഞ്ഞു. ബാക്കി തുക ഉടൻ നൽകാമെന്ന് പറഞ്ഞ പ്രതികൾ സ്വർണവുമായി രക്ഷപ്പെട്ടപ്പോൾ ജോഷിയ്ക്ക് സംശയം തോന്നുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു.
നെറ്റിസൺസ് സംഭവത്തെ തമാശയായി കണ്ടുകൊണ്ട് ചിലർ ഖേറിനെ കളിയാക്കി അഭിനന്ദിച്ചച്ചു. അതേസമയം പൊലീസ് പ്രതികളെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. എന്തായാലും സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.
#AnupamKher #fakeNotes #Bollywood #Ahmedabad #fraud #IndiaNews