Murder | ദുരൂഹ സാഹചര്യത്തിൽ യുവാവിൻ്റെ മൃതദേഹം വീട്ടു വരാന്തയിൽ കണ്ടെത്തി

 
 Youth found dead in mysterious circumstances in Kannur.
 Youth found dead in mysterious circumstances in Kannur.

Photo: Arranged

● വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്.
● കൊലപാതകമാണെന്ന് പ്രാഥമിക സൂചന നൽകുന്നു.
● മൃതദേഹം ഇൻക്വസ്റ്റ് നടത്തിയതിന് ശേഷം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കണ്ണൂർ: (KVARTHA) മലയോര പ്രദേശമായ കുടിയാൻ മല പൊലിസ് സ്റ്റേഷൻ പരിധിയിലെ വലിയ അരീക്കമലയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.

വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ചോരയിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തലയ്ക്കും മുഖത്തും മുറിവുകളുണ്ട്.

അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിൽ ആണ് മൃതദേഹം കിടന്ന നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്ന് പ്രാഥമിക സൂചന നൽകുന്നു.

സംഭവത്തിൽ കുടിയാന്മല പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടത്തിയതിന് ശേഷം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

യുവാവിൻ്റെ മരണം കൊലപാതകമാണെന്ന് പൊലീസ് പ്രാഥമിക നിഗമനം പുറത്തുവിട്ടിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ വീട്ടിൽ ഫോറൻസിക് വിഭാഗം പരിശോധന നടത്തി. കണ്ണൂർ റൂറൽ എസ്. പി ഉൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചു.


#KannurNews, #MurderInvestigation, #YouthDeath, #SuspiciousDeath, #KeralaCrime, #PoliceInvestigation

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia