Seizure | തലശേരിയിൽ പൊലീസ് റെയ്ഡിൽ ബിജെപി പ്രവർത്തകൻ്റെ വീട്ടിൽ നിന്നും മാരകായുധങ്ങൾ പിടികൂടി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● റെയ്ഡ് കൊലക്കേസ് പ്രതികളെ ഒളിപ്പിച്ചതായുള്ള വിവരത്തെ തുടർന്ന്.
● തലശേരി ടൗൺ പൊലീസാണ് റെയ്ഡ് നടത്തിയത്.
● പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി.
കണ്ണൂർ: (KVARTHA) തലശേരി ടൗൺ പൊലീസ് നടത്തിയ റെയ്ഡിൽ ബിജെപി പ്രവർത്തകൻ്റെ വീട്ടിൽ നിന്നും മാരകായുധങ്ങൾ പിടികൂടി. തിരുവങ്ങാട് മണോളി കാവിനടുത്തുള്ള വീട്ടിൽ പരിശോധന നടത്തുന്നതിനിടെയാണ് മാരകായുധങ്ങൾ പിടികൂടിയത്. പ്രദേശത്തെ ബിജെപി പ്രവർത്തകനായ രൺദീപിൻ്റെ വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് വീട്ടിലെ കുളിമുറിയിൽ നിന്നും 61 സെൻ്റിമീറ്റർ നീളമുള്ള അഗ്രം കൂർത്ത രണ്ടു വാളുകളും 23 സെൻ്റീമീറ്റർ നീളമുള്ള എസ് രൂപത്തിലുള്ള കത്തിയും പിടികൂടിയതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
തലശേരി എസ്ഐ വിപിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. അങ്കമാലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു കൊലക്കേസിലെ പ്രതികൾക്ക് സംരക്ഷണം നൽകിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് തലശേരി ടൗൺ പൊലീസ് രൺദീപിൻ്റെ വീട്ടിൽ റെയ്ഡ് നടത്തിയത്. മാരകായുധങ്ങൾ സൂക്ഷിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. രൺദീപ് ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
തലശേരി ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളിൽ പ്രതിയാണ് ബിജെപി പ്രാദേശിക പ്രവർത്തകനായ രൺദീപ്. എറണാകുളം കറുകുറ്റി പാലിശേരിയിലെ രഘുവിനെ (35) കൊലപ്പെടുത്തിയ കേസിലെ പ്രതികളെ രൺദീപ് ഒളിവിൽ താമസിപ്പിച്ചുവെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. എടക്കോട് മിച്ചഭൂമിയിൽ താമസിക്കുന്ന സതീഷിനെയും കൂട്ടുപ്രതിയെയും ഒളിവിൽ താമസിക്കാൻ സഹായിച്ചുവെന്ന വിവരം അങ്കമാലി പൊലീസാണ് തലശേരി ടൗൺ പൊലീസിന് കൈമാറിയത്. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
#Thalassery #BJP #Kerala #crime #police #raid #murdercase
