ADVERTISEMENT
മുംബൈ: (www.kvartha.com 23.09.2021) മുംബൈയില്‍ സഹപ്രവര്‍ത്തകനെതിരെ പീഡന പരാതിയുമായി ബിജെപി പ്രവര്‍ത്തക. പ്രതീക് സാല്‍വിക്കെതിരെയാണ് ബോറിവാലി പൊലീസ് സ്‌റ്റേഷനില്‍ യുവതി പരാതി നല്‍കിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: മുംബൈ ബോറവല്ലി പ്രദേശത്തെ ബിജെപി പ്രവര്‍ത്തകനാണ് പ്രതീക്. പാര്‍ടി കോര്‍പറേറ്ററെ കാണാന്‍ വേണ്ടിയാണ് ആഗസ്റ്റ് 15ന് പ്രതി യുവതിയെ ബിജെപി ഓഫിസിലേക്ക് വിളിച്ചുവരുത്തിയത്. ഓഫീസിലെത്തിയ യുവതിയെ ഇയാള്‍ ലൈംഗികാതിക്രമത്തിന് വിധേയമാക്കുകയായിരുന്നു.
സംഭവത്തില്‍ യുവതി പരാതി നല്‍കിയതിന് പിന്നാലെ പ്രതീക് ഒളിവില്‍ പോയി. പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
Keywords: Mumbai, News, National, Crime, Complaint, BJP, Police, Molestation, Woman, BJP worker's harassment complaint against co-worker
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

