സഹപ്രവര്‍ത്തകനെതിരെ പീഡന പരാതിയുമായി ബിജെപി പ്രവര്‍ത്തക

 


മുംബൈ: (www.kvartha.com 23.09.2021) മുംബൈയില്‍ സഹപ്രവര്‍ത്തകനെതിരെ പീഡന പരാതിയുമായി ബിജെപി പ്രവര്‍ത്തക. പ്രതീക് സാല്‍വിക്കെതിരെയാണ് ബോറിവാലി പൊലീസ് സ്‌റ്റേഷനില്‍ യുവതി പരാതി നല്‍കിയത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: മുംബൈ ബോറവല്ലി പ്രദേശത്തെ ബിജെപി പ്രവര്‍ത്തകനാണ് പ്രതീക്. പാര്‍ടി കോര്‍പറേറ്ററെ കാണാന്‍ വേണ്ടിയാണ് ആഗസ്റ്റ് 15ന് പ്രതി യുവതിയെ ബിജെപി ഓഫിസിലേക്ക് വിളിച്ചുവരുത്തിയത്. ഓഫീസിലെത്തിയ യുവതിയെ ഇയാള്‍ ലൈംഗികാതിക്രമത്തിന് വിധേയമാക്കുകയായിരുന്നു.

സഹപ്രവര്‍ത്തകനെതിരെ പീഡന പരാതിയുമായി ബിജെപി പ്രവര്‍ത്തക

സംഭവത്തില്‍ യുവതി പരാതി നല്‍കിയതിന് പിന്നാലെ പ്രതീക് ഒളിവില്‍ പോയി. പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

Keywords: Mumbai, News, National, Crime, Complaint, BJP, Police, Molestation, Woman, BJP worker's harassment complaint against co-worker
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia