മധ്യപ്രദേശിൽ മതപരിവർത്തനം ആരോപിച്ച് കാഴ്ചാ പരിമിതിയുള്ള യുവതിയെ ബിജെപി വനിതാ നേതാവ് കൈയ്യേറ്റം ചെയ്തതായി പരാതി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● സംഭവസ്ഥലത്ത് പൊലീസുണ്ടായിട്ടും ഇടപെട്ടില്ലെന്ന് ആക്ഷേപം.
● ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു.
● നേരത്തെ ഡൽഹിയിലും ബിജെപി നേതാവിനെതിരെ സമാനമായ ആരോപണം ഉയർന്നിരുന്നു.
● ആഫ്രിക്കൻ വംശജനെ ബിജെപി കൗൺസിലർ ഭീഷണിപ്പെടുത്തിയത് അടുത്തിടെ ചർച്ചയായിരുന്നു.
ഭോപ്പാൽ: (KVARTHA) മധ്യപ്രദേശിലെ ജബൽപുരിൽ കാഴ്ചാ പരിമിതിയുള്ള യുവതിയെ ബിജെപി വനിതാ നേതാവ് കൈയ്യേറ്റം ചെയ്തതായി പരാതി. ബിജെപി ജബൽപുർ ജില്ലാ വൈസ് പ്രസിഡന്റ് അഞ്ജു ഭാർഗവയ്‌ക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ജബൽപുരിലെ ഒരു ക്രിസ്‌ത്യൻ ആരാധനാലയത്തിൽ വച്ചാണ് സംഭവം നടന്നത്.
യുവതിയുടെ കൈ പിടിച്ച് തിരിച്ചും മുഖത്ത് കുത്തിപ്പിടിച്ചും അഞ്ജു ഭാർഗവ തട്ടിക്കയറുന്ന ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവസ്ഥലത്ത് പൊലീസുകാരുടെ സാന്നിധ്യം വീഡിയോയിൽ ദൃശ്യമാണെങ്കിലും ആരും ഇടപെടുന്നില്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.
यह औरत जो एक दृष्टिहीन लड़की के साथ मारपीट कर रही है वो जबलपुर में BJP की उप जिलाध्यक्ष अंजू भार्गव हैं
— Supriya Shrinate (@SupriyaShrinate) December 22, 2025
यह जाहिलियत और क्रूरता करना BJP में आगे बढ़ने का सबसे आसान तरीका है
धब्बे हैं यह लोग समाज पर
pic.twitter.com/tgsxjzhaLA
ഡൽഹിയിലെ ഒരു പൊതുപാർക്കിൽ കുട്ടികളെ ഫുട്‌ബോൾ പരിശീലിപ്പിക്കുന്ന ആഫ്രിക്കൻ വംശജനെ ബിജെപി കൗൺസിലർ ഭീഷണിപ്പെടുത്തിയ സംഭവം ചർച്ചയാകുന്നതിനിടയിലാണ് ജബൽപുരിലെ അതിക്രമം പുറത്തുവരുന്നത്.
ഒരു മാസത്തിനുള്ളിൽ ഹിന്ദി പഠിച്ചില്ലെങ്കിൽ പാർക്കിനുള്ളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് രേണു ചൗധരി ഭീഷണിപ്പെടുത്തുന്ന വീഡിയോയും വൈറലായിരുന്നു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ രേഖപ്പെടുത്തൂ. ഷെയർ ചെയ്യൂ.
Article Summary: BJP Jabalpur District Vice President Anju Bhargava accused of assaulting a visually impaired woman.
#Jabalpur #BJPLeader #Assault #MadhyaPradesh #ViralVideo #HumanRights
