Arrested | കോടിയേരിൽ സിപിഎം പ്രവർത്തകരെ വെട്ടിക്കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ 4 ബിജെപിക്കാർ അറസ്റ്റിൽ


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
സംഭവം കണ്ടു പ്രദേശവാസികളായ ചിലർ ഓടിയെത്തുമ്പോഴെക്കും പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു
കണ്ണൂർ: (KVARTHA) കോടിയേരി പാറാലിൽ സി.പി.എം പ്രവർത്തകരെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ നാല് ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ. ചോട്ടു എന്ന ശരത്ത് (32), പി ധനരാജ് (34), വിഗീഷ് (32), ഇളവരശൻ എന്ന സനീഷ് (36) എന്നിവരെയാണ് ന്യൂമാഹി പൊലീസ് അറസ്റ്റു ചെയ്തത്. വധശ്രമമുൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

പാറാലിലെ സി.പി.എം പ്രവർത്തകരായ തോട്ടോളിൽ സുജനേഷ് (35) ചിരണങ്കണ്ടി ഹൗസിൽ സുബിൻ (30) എന്നിവരെയാണ് ബുധനാഴ്ച രാത്രി അക്രമിച്ചത്. ഇവർ രണ്ടു പേരും തലശേരി സഹകരണാശുപത്രിയിൽ ചികിത്സയിലാണ്. സംഭവം കണ്ടു പ്രദേശവാസികളായ ചിലർ ഓടിയെത്തുമ്പോഴെക്കും പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു.
ചെമ്പ്ര ഭദ്രകാളി ക്ഷേത്രത്തിനടുത്തെ വീട്ടിൽ നിന്നുമാണ് പ്രതികളെ പിടികൂടിയത്. പത്തു പേർക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. തലശേരി എസിപി ഷഹൻഷാ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തിയിരുന്നു.