Arrest | റെയിൽവേ സ്റ്റേഷനിൽ ബൈക്ക് മോഷണം; 2 യുവാക്കളും ഒരു കൗമാരക്കാരനും പിടിയിൽ


● കാസർകോട് സ്വദേശികളാണ് പ്രതികൾ.
● സിസിടിവി ദൃശ്യങ്ങൾ പ്രതികളെ തിരിച്ചറിയാൻ സഹായിച്ചു.
● കണ്ണപുരം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ബൈക്ക് മോഷണം പോയത്
കണ്ണൂർ: (KVARTHA) കണ്ണപുരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരുന്ന ബുള്ളറ്റ് ബൈക്ക് മോഷണം പോയ കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശികളായ പ്രതികളെയാണ് കണ്ണപുരം പൊലീസ് കാസർകോട് വിദ്യാനഗർ പൊലീസിൻ്റെ സഹായത്തോടെ പിടികൂടിയത്.
സി എം മൊയ്തീൻ ഫാസിൽ, എച്ച് മുഹമ്മദ് മുസ്തഫ, 17 വയസുള്ള ഒരു കൗമാരക്കാരൻ എന്നിവരാണ് അറസ്റ്റിലായത്. ചെറുകുന്ന് ഇട്ടമ്മലിലെ വളപ്പിലെ പീടികയിൽ ഹസീബിൻ്റെ ബൈക്കാണ് കണ്ണപുരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് മോഷണം പോയത്.
ഹസീബ് മലപ്പുറത്തേക്ക് പോകാനായി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട അദ്ദേഹത്തിൻ്റെ സഹോദരൻ്റെ ഉടമസ്ഥതയിലുള്ള കെഎൽ 13 എ.ഡബ്ല്യു.1095 എന്ന നമ്പറിലുള്ള ബുള്ളറ്റ് ബൈക്കാണ് നഷ്ടപ്പെട്ടത്.
ബൈക്ക് മോഷണം പോയതിനെ തുടർന്ന് ഹസീബ് കണ്ണപുരം പൊലീസിൽ പരാതി നൽകിയിരുന്നു. പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പ്രതികളെ തിരിച്ചറിയാൻ സാധിച്ചു. സിസിടിവി ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായക തെളിവായി മാറി.
#BikeTheft #Kannur #Arrest #CrimeNews #KeralaPolice #CCTV